Latest NewsIndiaNews

ഇന്ത്യയിൽ 15പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു : വൈറസ് ബാധിച്ചവരുടെ എണ്ണം പതിനെട്ടായി

ന്യൂ ഡൽഹി : ഇന്ത്യയിൽ 15പേർക്ക് കൂടി കൊവിഡ്19(കൊറോണ വൈറസ്)സ്ഥിരീകരിച്ചു. ഇന്നലെ എത്തിയ 15 ഇറ്റാലിയൻ വംശജരിലാണ് കൊവിഡ്19 കണ്ടെത്തിയായത്. ഇന്നലെ ഡൽഹിയിൽ ഹോട്ടലില്‍ നിന്നും ചാവ്‌ല ക്യാമ്പിലേക്ക് മാറ്റിയ 21 ഇറ്റലിക്കാരിൽ 15 പേരിൽ രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ നിലവിലുള്ള രോഗികളുടെ എണ്ണം പതിനെട്ടായി.

അതേസമയം രാജ്യത്ത് റിപ്പോർട്ട് ചെയ്ത മറ്റ് മൂന്ന് കൊവിഡ് കേസുകളിലൊന്ന് ഡൽഹി സ്വദേശിയുടേതാണ്. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇയാള്‍ നോയിഡയിലെ ഒരു സ്കൂള്‍, ഹോട്ടല്‍ എന്നിവിടങ്ങളില്‍ സഞ്ചരിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ ഇയാള്‍ക്കൊപ്പം ആറോളം ബന്ധുക്കളും ഉണ്ടായിരുന്നതായും വിവരമുണ്ട്. ഇയാള്‍ സന്ദര്‍ശിച്ച നോയിഡ സ്കൂള്‍ നിലവില്‍ അടച്ചിരിക്കുന്നു. ഇവിടെ നിന്നുള്ള 40 ഓളം കുട്ടികളെ മാറ്റിപ്പാര്‍പ്പിച്ചു. ഇവരില്‍ ആര് പേര്‍ക്ക് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Also read : കൊവിഡ് 19 വൈറസ് , വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ : മുന്നറിയിപ്പുമായി സൗദി

നേരത്തെ രാജസ്ഥാനിൽ എത്തിയ ഇറ്റാലിയൻ സ്വദേശി ,നോയിഡ,തെലങ്കാന സ്വദേശികൾ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് കാബിനറ്റ് സെക്രട്ടറി ജാഗ്രത നി‍ർദ്ദേശം നൽകി. രോഗബാധിതരുമായി ഇടപെട്ടവരെ കണ്ടെത്തി പരിശോധനകൾ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button