സ്ത്രീധന സമ്പ്രദായം മൂലം നിരവധി പെൺകുട്ടികളുടെ ജീവിതമാണ് നശിക്കുന്നത്. സുരേഷ് ഗോപി അവതരിപ്പിക്കുന്ന കോടീശ്വരൻ പരിപാടിയിൽ എത്തിയ മത്സരാർത്ഥിയും ഇത്തരമൊരു ജീവിതകഥ പറയുകയുണ്ടായി. ഇതോടെ സുരേഷ് ഗോപി പൊട്ടിത്തെറിക്കുകയായിരുന്നു. “20 ലക്ഷം തരാമെന്ന് പറഞ്ഞു. അഞ്ചു ലക്ഷത്തിനെങ്കിലും എനിക്ക് യോഗ്യതയില്ലേ? അങ്ങനെ എല്ലാവരും സ്വയം യോഗ്യത അളന്നാൽ, എങ്ങനെയാണ് പെൺകുട്ടികളുടെ അച്ഛനമ്മമാർ ഈ യോഗ്യതക്ക് വില നിശ്ചയിക്കാൻ ബാധ്യസ്ഥരാവുന്നത്? തിരിച്ച്, പെണ്ണുങ്ങൾ ഇനി ആൺതുണ ആവശ്യമില്ലെന്ന് പറഞ്ഞ് അവരുടെ യോഗ്യത നിശ്ചയിച്ച്, ദൃഢമായി, ചുവടുറപ്പിച്ചാൽ ഈ പ…” എന്നായിരുന്നു താരം ദേഷ്യപ്പെട്ടത്. ആണുങ്ങളെന്ത് ചെയ്യും? ആത്മരോഷം തന്നെയാണ്. എനിക്ക് രണ്ടു പെൺകുട്ടികളുണ്ട്. അവർക്കു വരാൻ പോകുന്ന ചെക്കന്മാർ കൂടി, സുരേഷ് ഗോപിയെ അല്ല, ഈ അച്ഛനെ, കണ്ടോളൂ, മനസ്സിലാക്കിക്കോളൂവെന്നും സുരേഷ് ഗോപി പൊട്ടിത്തെറിച്ചു.
Post Your Comments