കൊച്ചി : വിമാനത്താവളത്തില്‍ വന്‍ സ്വർണ്ണവേട്ട. കൊച്ചിയിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച രണ്ട് കോടി 31 ലക്ഷം രൂപ മൂല്യമുള്ള ച്ച 5 കിലോ 350 ഗ്രാം സ്വർണ്ണമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് മിന്നല്‍ പരിശോധനയിലൂടെ പിടിച്ചെടുത്തത്. സംഭവത്തിൽ ബാങ്‍കോക്ക്, ദുബായി, അബുദാബി എന്നിവിടങ്ങളില്‍ നിന്നെത്തിയ ദമ്പതികള്‍ ഉള്‍പ്പെടെ മലപ്പുറം സ്വദേശികളായ നാല് പേരെ പിടികൂടിയിട്ടുണ്ട്. ദ്രവരൂപത്തില്‍ അടിവസ്ത്രത്തിലൊളിപ്പിച്ചും ആഭരണങ്ങളാക്കിയുമാണ് ഇവർ സ്വർണ്ണം കടത്താൻ ശ്രമിച്ചത്.
കഴിഞ്ഞ ഞായറാഴ്‍ച ദുബായിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളായ രണ്ട് യാത്രക്കാരിൽ നിന്ന് 74 ലക്ഷം രൂപ വില വരുന്നഒന്നേമുക്കാൽ കിലോ സ്വർണ്ണം പിടിച്ചെടുത്തിരുന്നു. ബ്രെഡ് മേക്കറിന്‍റെ മോട്ടറിന്‍റെ ഉള്ളിലും ശരീരത്തിലും ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. മലപ്പുറം തിരൂര്‍ സ്വദേശിയും എടവണ്ണ സ്വദേശിയുമാണ് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
Post Your Comments