കോഴിക്കോട്: പതിമുന്നു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ദളിത് ലീഗ് നേതാവിനെതിരെ കൊടുവള്ളി പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.ദളിത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം എളേറ്റില്‍ വട്ടോളി ഞെളിക്കുന്നുമ്മല്‍ കൃഷ്ണനെതിരെയാണ് കേസെടുത്തത്. ഒന്നരമാസം മുമ്പാണ് എളേറ്റില്‍ വട്ടോളി സ്വദേശിയായ ദളിത് ലീഗ് നേതാവ് കൃഷ്ണന്‍ 13 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. രാത്രിയില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വിദ്യാര്‍ത്ഥി ഓടി രക്ഷപ്പെടുകയായിരുന്നു.
പേടിച്ച് പനിപിടിച്ച വിദ്യാര്‍ത്ഥി വിവരം വീട്ടില്‍ അറിയിച്ചിരുന്നില്ല. ദിവസങ്ങള്‍ക്കു ശേഷം കൃഷ്ണന്‍ വിദ്യാര്‍ത്ഥിയുടെ മാതാവിനോട് മകന്‍ വല്ലതും പറഞ്ഞോ എന്ന് അന്വേഷിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. വീണ്ടും ഇവരുടെ വീടിനു സമീപം എത്തിയ കൃഷ്ണനോട് ഇതുസംബന്ധിച്ച് ചോദിച്ച മാതാവിന്റെ അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.കൊടുവള്ളി പോലീസ് സ്ഥലത്തെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
കാലിന്റെ എല്ല് പൊട്ടിയതിനാല്‍ ദിവസങ്ങളോളം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സര്‍ജറിക്ക് ശേഷം വീട്ടിലെത്തിയപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിയുടെ മൊഴിയെടുത്ത് തുടര്‍ നടപടികള്‍ക്കായി കൊടുവള്ളി പോലീസ് സ്റ്റേഷനിലേക്ക് അയച്ചു.കഴിഞ്ഞ മാസം 18ന് ചൈല്‍ഡ് ലൈന്‍ കൊടുവള്ളി പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാതിരുന്നത് വാര്‍ത്തയായതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായത്.
Post Your Comments