കൊച്ചി: യാത്രക്കാരെ ശല്യം ചെയ്തതിനും ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനും നിര്‍ബന്ധ പണപ്പിരിവു നടത്തിയതിനും ട്രാന്‍സ്ജന്‍ഡര്‍ അറസ്റ്റില്‍. ഡല്‍ഹി സ്വദേശി പൂജ(24)യെ ആണ് ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്. രാത്രികാല ട്രെയിനുകളില്‍ തൃശൂരിനും എറണാകുളത്തിനുമിടയില്‍ ട്രാന്‍സ്ജെന്‍ഡറുകളുടെ ശല്യവും നിര്‍ബന്ധിത പണപ്പിരിവും വര്‍ധിക്കുന്നതായി നേരത്തെ പൊലീസിന് പരാതി ലഭിച്ചിരുന്നു.
ഇതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പൂജ പിടിയിലായതെന്ന് ആര്‍പിഎഫ് അറിയിച്ചു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ച മുന്‍പ് ഏഴ് ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളെ ഇതേ കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു.എസ്‌ഐ ജെ.വര്‍ഗീസ്, ഹെഡ് കോണ്‍സ്റ്റബിള്‍ സാലു എം.ദേവസി, കോണ്‍സ്റ്റബിള്‍മാരായ ജിബി തോമസ്, ജി.ആര്‍.സൂര്യ എന്നിവരാണു പരിശോധന നടത്തിയത്.
Post Your Comments