Latest NewsNewsInternational

അമേരിക്കയുമായി ഉണ്ടാക്കിയ ​സ​മാ​ധാ​ന ക​രാ​റി​ല്‍ നി​ന്ന് താ​ലി​ബാ​ന്‍ പി​ന്‍​മാ​റി; കൂടുതൽ വിവരങ്ങൾ പുറത്ത്

കാ​ബൂ​ള്‍: അമേരിക്കയുമായി ഉണ്ടാക്കിയ ​സ​മാ​ധാ​ന ക​രാ​റി​ല്‍ നി​ന്ന് താ​ലി​ബാ​ന്‍ പി​ന്‍​മാ​റി. അ​ഫ്ഗാ​ന്‍ സേ​ന​യ്‌ക്കെതിരായ ആ​ക്ര​മ​ണം പു​ന​രാ​രം​ഭി​ക്കു​ക​യാ​ണെ​ന്നും അ​ഫ്ഗാ​ന്‍ വ​ക്താ​വു​മാ​യി ച​ര്‍​ച്ച​യ്ക്കി​ല്ലെ​ന്നും താ​ലി​ബാ​ന്‍ വ​ക്താ​വ് സ​ബീ​ഹു​ള്ള മു​ജാ​ഹി​ദ് അ​റി​യി​ച്ചു.

അമേരിക്കയും താ​ലി​ബാ​നും ത​മ്മി​ലു​ണ്ടാ​ക്കി​യ സ​മാ​ധാ​ന ക​രാ​റി​ല്‍ പ​റ​യു​ന്ന​തു പോ​ലെ അ​ഫ്ഗാ​ന്‍ സ​ര്‍​ക്കാ​രി​നു കീ​ഴി​ലു​ള്ള താ​ലി​ബാ​ന്‍ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ന്‍ ത​യാ​റ​ല്ലെ​ന്ന് അ​ഫ്ഗാ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് ഗ​നി ക​ഴി​ഞ്ഞ ദി​വ​സം നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. ദോ​ഹ​യി​ല്‍ താ​ലി​ബാ​ന്‍ -യു​എ​സ് പ്ര​തി​നി​ധി​ക​ള്‍ ക​രാ​റൊ​പ്പി​ട്ട് 24 മ​ണി​ക്കൂ​ര്‍ തി​ക​യും മു​ന്പാ​ണ് ഗ​നി ഈ ​നി​ല​പാ​ടെ​ടു​ത്ത​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് താ​ലി​ബാ​ന്‍റെ പി​ന്‍​മാ​റ​ല്‍ പ്ര​ഖ്യാ​പ​നം.

അതേസമയം, വി​ദേ​ശ​സൈ​നി​ക​രെ ആ​ക്ര​മി​ക്കി​ല്ലെ​ന്നും താ​ലി​ബാ​ന്‍ വ്യ​ക്ത​മാ​ക്കി. ഫെ​ബ്രു​വ​രി 29-നാ​ണ് അ​മേ​രി​ക്ക​യും താ​ലി​ബാ​നും സ​മാ​ധാ​ന ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ച​ത്. പ​തി​നെ​ട്ടു വ​ര്‍​ഷ​മാ​യി, യു​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ലു​ള്ള നാ​റ്റോ സൈ​നി​ക​രെ 14 മാ​സ​ത്തി​ന​കം പി​ന്‍​വ​ലി​ക്കു​മെ​ന്നാ​ണ് താ​ലി​ബാ​നു​മാ​യു​ണ്ടാ​യ ക​രാ​റി​ലെ മു​ഖ്യ വ്യ​വ​സ്ഥ. അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ഭാ​വി​ഭ​ര​ണം സം​ബ​ന്ധി​ച്ച്‌ അ​ഫ്ഗാ​ന്‍ സ​ര്‍​ക്കാ​രും താ​ലി​ബാ​ന്‍ നേ​തൃ​ത്വ​വും മാ​ര്‍​ച്ചി​ല്‍ ച​ര്‍​ച്ച ആ​രം​ഭി​ക്കു​മെ​ന്നും ക​രാ​റി​ല്‍ പ​റ​യു​ന്നു​ണ്ട്.

ALSO READ: കാലാവസ്ഥാ വ്യതിയാനം: ഏഷ്യയുടെ ‘ജല ടവറുകള്‍’ ഇടിഞ്ഞു താഴുമ്പോൾ കുടി വെള്ളം കിട്ടാഖനി ആയേക്കും; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഡോ​ണ​ള്‍​ഡ് ട്രം​പ് ക​രാ​ര്‍ ഒ​പ്പി​ട്ട​തി​നു പി​ന്നാ​ലെ, യു​എ​സി​ന്‍റെ 5,000 സൈ​നി​ക​ര്‍ മേ​യ് മാ​സ​ത്തോ​ടെ അ​ഫ്ഗാ​നി​സ്ഥാ​ന്‍ വി​ടു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സ​മീ​പ​ഭാ​വി​യി​ല്‍ താ​ന്‍ താ​ലി​ബാ​ന്‍ നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button