തടവുകാരനെ കാണാന്‍ പോകുന്നതിനിടെ മയക്കുമരുന്ന് യുഎഇ ജയില്‍ അധികൃതര്‍ യുവാവിനെ പിടികൂടി. ജയിലിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തു. ഇരുപത്കാരനാണ് അറസ്റ്റിലായത്. ഇയാളെ അബുദാബിയിലെ കോടതിയില്‍ വിചാരണ ചെയ്തു.
താന്‍ മയക്ക്മരുന്നിന് അടിമയാണെന്ന് പ്രതി സമ്മതിച്ചെങ്കിലും തടവുകാര്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്യാന്‍ ഉദ്ദേശമില്ലായിരുന്നെന്ന് യുവാവ് പറഞ്ഞു. ആ സമയത്ത് തന്റെ കൈയില്‍ ഉണ്ടായിരുന്ന മയക്കുമരുന്ന് വ്യക്തിപരമായ ഉപയോഗത്തിന്’ വേണ്ടിയാണെന്ന് യുവാവ് അബുദാബി ക്രിമിനല്‍ കോടതിയില്‍ അവകാശപ്പെട്ടു. ജയിലില്‍ പ്രവേശിക്കാനും ഒരു അന്തേവാസിയെ സന്ദര്‍ശിക്കാനും അനുമതി നല്‍കുന്നതിനുമുമ്പായി നടത്തുന്ന പതിവ് പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ ആയിരുന്നു പ്രതിയുടെ വസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന അനധികൃത മയക്കുമരുന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഇത് കോടതി രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.
തടവുകാരിലേക്ക് മയക്കുമരുന്ന് എത്തിക്കുകയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെത്തുടര്‍ന്ന് പ്രോസിക്യൂട്ടര്‍മാര്‍ അദ്ദേഹത്തെ കോടതിയിലേക്ക് ഹാജരാക്കുകയും. അനധികൃതമായി മയക്കുമരുന്ന് കൈവശം വച്ചതിന് ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയതു. എന്നാല്‍ താന്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട സംഭവത്തില്‍ ആദ്യമായാണ് ഇടപെടുന്നതെന്നും ഇനി ഒരിക്കലും മയക്കുമരുന്ന് ഉപയോഗിക്കില്ലെന്നും യുവാവ് കോടതിയില്‍ പറഞ്ഞു. മാര്‍ച്ച് എട്ടിന് വിധി വരുന്നതിനുമുമ്പ് പ്രതിയുടെ ക്രിമിനല്‍ ട്രാക്ക് റെക്കോര്‍ഡും കേസ് പേപ്പറും അവലോകനം ചെയ്യുമെന്ന് ജഡ്ജി പറഞ്ഞു.
Post Your Comments