ഏഴര പൊന്നാനകളുടെ ഉത്ഭവം സംബന്ധിച്ച് രണ്ടു കഥകളാണ് ഐതിഹ്യതത്തിലുള്ളത്. തിരുവിതാംകൂറിലെ രാജാവായിരുന്ന കാര്‍ത്തിക തിരുന്നാള്‍ രാമവര്‍മ്മ ടിപ്പു സുല്‍ത്താന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്തിന് വഴിപാടായി 7143 കഴഞ്ചു സ്വര്‍ണം കൊണ്ട് ഏഴര ആനകളെ നിര്‍മ്മിച്ചു നടയ്ക്കു വെച്ചുവെന്നാണ് ഒരു ഐതിഹ്യം. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ വടക്കുംകൂര്‍ ആക്രമിച്ചപ്പോള്‍ ഏറ്റുമാനൂര്‍ ക്ഷേത്രം വക മാധവപ്പള്ളി ദേശത്തിനും കൊട്ടാരത്തിനു നാശനഷ്ടം സംഭവിച്ചതിനെ തുടര്‍ന്നുണ്ടായ അനിഷ്ടങ്ങള്‍ക്ക് പരിഹാരമായി ഏഴര പൊന്നാനകളെയും സ്വര്‍ണത്തില്‍ തീര്‍ത്ത പഴുക്കാകുലയും നടക്കു വെച്ചു എന്നതാണ് മറ്റൊരു ഐതിഹ്യം.
ഏഴരപൊന്നാനയെ പോലെ ക്ഷേത്രത്തിലെ പ്രത്യേക അറയില്‍ സൂക്ഷിച്ചിട്ടുള്ള പൊന്നിന്‍ കുടയും ഉത്സവത്തിന് മാത്രമാണ് പുറത്തെടുക്കുക.ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ആസ്ഥാന മണ്ഡപത്തിലെ പൊന്നാന ദര്‍ശനം വിശ്വാസത്തിന്റേയും പ്രാര്‍ത്ഥനയുടെയും ഇന്നും നിലനില്‍ക്കുന്ന പ്രതീകങ്ങളാണ്.
Post Your Comments