ഭുവനേശ്വർ : ഒഡീഷ നിയമസഭയിലെ ഏക സി പി ഐ എം എംഎൽഎ വരുന്ന രാജ്യസഭാ സീറ്റിലേക്കുള്ള തെരെഞ്ഞെടുപ്പിൽ പങ്കെടുക്കില്ല . ഇത് കോൺഗ്രസ്സിന്റെ പ്രതീക്ഷകളെ തകർക്കുന്ന തീരുമാനമാണ് .ഏപ്രിലിൽ ഒഴിവു വരുന്ന 55 സീറ്റുകളിലേക്കുള്ള തെരെഞ്ഞെടുപ്പ് മാർച്ച് 26 നു നടക്കും . പതിനേഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ കാലാവധി ഏപ്രിലിൽ അവസാനിക്കും . മാർച്ച് ആറിന് തെരെഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും . നാമ നിർദേശ പട്ടിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 12 ആണ് .
ജഗന്നാഥ് മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് പാർട്ടി ഈ തീരുമാനം എടുത്തത്. സി.പി.ഐയുടെ തീരുമാനം മൂലം പ്രതിപക്ഷ കോൺഗ്രസിന് സ്ഥാനാർത്ഥിയെ നിറുത്താൻ കഴിയില്ല . 147 അംഗ നിയമസഭയിൽ ഒമ്പത് എംഎൽഎമാർ മാത്രമാണ് കോൺഗ്രസിന് ഉള്ളത്. സ്ഥാനാർത്ഥിയെ നിറുത്തണമെങ്കിൽ പത്ത് എം എൽ എമാരുടെ പിന്തുണ വേണം .
കോൺഗ്രസിന് ഒൻപത് എംഎൽഎമാർ മാത്രമുള്ളതിനാൽ സിപിഐ (എം) യുടെ സഹായത്തോടെ പാർട്ടിക്ക് സ്ഥാനാർത്ഥിയെ നിർത്താമെന്ന് കോൺഗ്രസ് നിയമസഭാ പാർട്ടി നേതാവ് നരസിംഗ മിശ്ര നേരത്തെ പറഞ്ഞിരുന്നു.ആ പ്രതീക്ഷയാണ് സി പി ഐ (എം) തകിടം മറിച്ചത്
Post Your Comments