Latest NewsNewsGulfQatar

ഗൾഫ് രാജ്യത്ത് രണ്ടു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു : വൈറസ് ബാധിതരുടെ എണ്ണം3 ആയി, പൊതുജനങ്ങളിലേക്കു രോഗം പടരാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യ മന്ത്രാലയം

ദോഹ : ഖത്തറിൽ രണ്ടു പേർക്കു കൂടി കോവിഡ്-19(കൊറോണ വൈറസ്) സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 3 ആയി ഉയർന്നു. ഇറാനിൽ നിന്നെത്തിയ സ്വദേശി പൗരന്മാരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് 36കാരനായ യുവാവിൽ വൈറസ് രോഗം ആദ്യം സ്ഥിരീകരിച്ചത്.

Also read : യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചതിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ തന്ത്രം : പൗരത്വ നിയമം, കശ്മീര്‍ വിഷയം എന്നിവയില്‍ ഇന്ത്യയെ വിമര്‍ശിയ്ക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നു മടിയ്ക്കും

ഇറാനിൽ നിന്ന് പ്രത്യേകം വിമാനത്തിലെത്തിച്ച ഇവരെ നേരിട്ട് ഐസലേഷൻ മുറികളിലേക്ക് പ്രവേശിപ്പിച്ചതിനാൽ ഇവർ ആരും തന്നെ പൊതുജനങ്ങളുമായി സമ്പർക്കം പുലർത്താത്തവരാണ്. രോഗബാധിതരായ 3 പേരും ഹമദ് മെഡിക്കൽ കോർപറേഷന്റെ കീഴിലെ സാംക്രമിക രോഗ ചികിത്സാ കേന്ദ്രത്തിൽ പരിചരണത്തിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗലക്ഷണങ്ങളുള്ള വ്യക്തികളെ നിരീക്ഷിച്ചു വരികയാണെന്നും പൊതുജനങ്ങളിലേക്കു രോഗം പടരാനുള്ള സാധ്യത കുറവാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button