കോഴിക്കോട്: മെഡിക്കല്‍ കോളജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയപ്പോൾ അനസ്തേഷ്യ വിഭാഗത്തിലെ ജീവനക്കാരെ ശാസിച്ച് മന്ത്രി ടി.പി രാമകൃഷ്ണൻ. അനസ്തേഷ്യ വിഭാഗത്തിലെ മുഴുവന്‍ ഒഴിവും നികത്തിയിട്ടും നാലു തിയേറ്ററുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണമെന്നുമായിരുന്നു ആരോഗ്യ മന്ത്രിയുടെ സാന്നിധ്യത്തില്‍ വെച്ച് മന്ത്രി ശാസിച്ചത്. ഓര്‍ത്തോ ഐ.സി.യു, മാലിന്യ സംസ്കരണത്തിന്റെ ഒന്നാം ഘട്ടം, ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒ.പി ടിക്കറ്റ് കൗണ്ടറുകള്‍, ആധുനിക സി.ടി സ്കാനര്‍, യു.എസ്.ജി സ്കാനര്‍ എന്നിവയുടെ ഉദ്ഘാടനമാണ് കഴിഞ്ഞ ദിവസം നടത്തിയത്.
Post Your Comments