ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും വാഹനങ്ങളും ഒക്കെ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ വിപണിയില്‍ ഇനി വരാന്‍ പോകുന്നത് പുത്തന്‍ ട്രെന്‍ഡാണ്. വെടിവച്ചാലും പൊട്ടാത്ത സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനുകള്‍ ഉടന്‍ വിപണയിലെത്തുമെന്നാണ് വാര്‍ത്തകള്‍. വെടിയേറ്റാല്‍ പോലും ഒരു പോറല്‍ പോലും സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനുകളില്‍ ഏല്‍ക്കില്ല. പത്ത് വര്‍ഷത്തോളം നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഈ ഗ്ലാസ്സ് കണ്ടെത്തിയിരിക്കുന്നത്.
അമേരിക്കന്‍ നാവിക സേനയിലെ ശാസ്ത്രജ്ഞരാണ് ബുള്ളറ്റ്പ്രൂഫ് സ്‌ക്രീനുകളുടെ പിന്നില്‍. മഗ്നീഷ്യം, അലൂമിനിയം സംയുക്തമായ സ്പൈനല്‍ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. വാഹനങ്ങളിലും വിമാനങ്ങളുടെ കോക്പിറ്റിലും ബഹിരാകാശ പേടകങ്ങളിലും കൃത്രിമോപഗ്രഹങ്ങളിലുമെല്ലാം ഈ അതിശക്തമായ ഗ്ലാസ്സ് ഉപയോഗിക്കാം. നിലവില്‍ ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളേക്കാള്‍ ഉയര്‍ന്ന നിലവാരത്തിലുള്ളവയാണ് സ്പൈനല്‍ കൊണ്ടുണ്ടാക്കുന്നവയെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്കിയ ഡോ. ജാസ് സാങ്ഗേര വ്യക്തമാക്കിയത്.
Post Your Comments