കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘത്തിലെ നാല് പേര്‍ അറസ്റ്റില്‍. രവിപുരത്ത് പ്രവര്‍ത്തിച്ചിരുന്ന സക്‌സസ് ഇന്റര്‍നാഷണല്‍ പ്ലേസ്‌മെന്റ് ഹബ്ബ് എന്ന സ്ഥാപനത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ സൈറ്റായ ഒഎല്‍എക്‌സിലെ പരസ്യ സാധ്യതകള്‍ മുതലെടുത്തായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്.ഒഎല്‍എക്‌സിലൂടെ പരസ്യം ചെയ്തായിരുന്നു ഇവര്‍ ഉദ്യോഗാര്‍ഥികളെ ആകര്‍ഷിച്ചിരുന്നത്.
കോട്ടയം കറുകച്ചാല്‍ കൂത്രപ്പള്ളി അഞ്ചാനിയില്‍ സുമിത് നായര്‍(38), കണ്ണൂര്‍ പള്ളിക്കുന്ന് ചെട്ടിപ്പീടിക സുരഭിയില്‍ ദിവിഷിത്ത്(27), മങ്ങാട്ടുപറമ്ബ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്കു സമീപം പച്ചവീട്ടില്‍ ശ്രീരാഗ്(26), ഇടപ്പള്ളി ടോള്‍ നുറുക്കിലയില്‍ റഫീന(33) എന്നിവരെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മലേഷ്യ, ദുബായ്, ഇസ്രയേല്‍ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയശേഷം വിസിറ്റിങ് വിസയില്‍ ആളുകളെ കൊണ്ടുപോയി ജോലിയും ശമ്ബളവും വര്‍ക്ക് പെര്‍മിറ്റും നാല്‍കാതെയും പാസ്‌പോര്‍ട്ട് അനധികൃതമായി തടഞ്ഞുവച്ചുമാണ് ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.
നിലവില്‍ പാസ്‌പോര്‍ട്ടും വര്‍ക്ക് വിസയും ഇല്ലാത്തതിനാല്‍ ഏഴോളം പേര്‍ മലേഷ്യയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ ഉടന്‍ നാട്ടില്‍ തിരികെയെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Post Your Comments