Latest NewsIndia

കാശ്മീരി പണ്ഡിറ്റുകളുടെ വീടുകളിൽ അനധികൃതമായി കുടിയേറിയവരോട് ഒഴിഞ്ഞുപോകാന്‍ കേന്ദ്ര നിര്‍ദ്ദേശം

കശ്മീരി പണ്ഡിറ്റുകള്‍ക്കായുള്ള വീടുകളും ഫ്ലാറ്റുകളും അനധികൃതമായി സ്വന്തമാക്കി താമസിക്കുന്നവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

ന്യൂഡൽഹി: ബലമായി പണ്ട് കുടിയൊഴിപ്പിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം എന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം സത്യമാകുന്നു. പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു.ജമ്മുവില്‍ കശ്മീരി പണ്ഡിറ്റുകള്‍ക്കായുള്ള വീടുകളും ഫ്ലാറ്റുകളും അനധികൃതമായി സ്വന്തമാക്കി താമസിക്കുന്നവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. നൂറിലധികം അനധികൃത താമസക്കാര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

അനധികൃത താമസക്കാരെ ഒഴിപ്പിക്കുമെന്നും യഥാര്‍ത്ഥ കശ്മീരി പണ്ഡിറ്റുകളെ സര്‍ക്കാര്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകളില്‍ താമസിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മാര്‍ച്ച്‌ പത്തിനുള്ളില്‍ താമസക്കാര്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.ഏതാണ്ട് 93 ഫ്ലാറ്റുകളിലാണ്‌അനധികൃതമായി ആള്‍ക്കാര്‍ കുടിയേറിയിരിക്കുന്നതായി സര്‍ക്കാര്‍ കണ്ടെത്തിയത്.കാശ്മീരിലെ നെഗ്രോട്ട,പുര്‍ഗൂ, ജഗ്തി മേഖലകളില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചിരിക്കുന്ന ഫ്ളാറ്റുകളാണിവ.

എല്ലാവര്‍ക്കും നിശ്ചിത ദിവസത്തിനുള്ളില്‍ ഒഴിഞ്ഞു പോകാനുളള നോട്ടീസുകള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.ജമ്മുവിലെ മുതി, നഗ്രോട്ട, പുര്‍ഖൂ, മിനി ടൗണ്‍ഷിപ്പ് ജഗ്തി എന്നിവിടങ്ങളില്‍ ആളുകള്‍ നിയമം ലംഘിച്ച്‌ വാങ്ങിയതാണ് ഈ ഫ്‌ളാറ്റുകൾ. അനധികൃത താമസക്കാരുടെ ഫ്‌ളാറ്റുകള്‍ മുഴുവന്‍ അടച്ച്‌ പൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ഒരുമാസത്തെ ശമ്പളം കൊല്ലപ്പെട്ട പോലീസുകാരന്റെയും ഐബി ഓഫീസറുടെയും കുടുംബത്തിന് നല്‍കുമെന്ന് പര്‍വേഷ് വര്‍മ എംപി

ജമ്മു കശ്മീരില്‍ ഭീകരവാദംമൂലം 1980 കളില്‍ നാട് വിടേണ്ടിവന്ന കശ്മീരി പണ്ഡിറ്റുകളുടെ പുന:രധിവാസത്തിനായാണ് താമസസ്ഥലങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇവര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിച്ച വീടുകളും മറ്റും ചട്ടവിരുദ്ധമായി സ്വന്തമാക്കിയവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്നും ഭട്ട് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഭരണകൂടത്തിന്റെ നടപടിക്ക് പിന്തുണ പ്രഖ്യാപിച്ച്‌ പ്രദേശവാസികളും രംഗത്തെത്തിയിട്ടുണ്ട്. അനധികൃതമായി താമസിക്കുന്നവരെ ഒഴിപ്പിച്ച്‌ കശ്മീരി പണ്ഡിറ്റുകളെ താമസിപ്പിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button