തിരുവനന്തപുരം: വേനലിന് മുമ്പേ ഇത്തവണ സംസ്ഥാനം ചുട്ടു പൊള്ളുകയാണ്. മാര്‍ച്ചിലും ഒരു രക്ഷയുമില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ചൂട് ചില സ്ഥലങ്ങളില്‍ സാരമായി ബാധിക്കില്ലെങ്കിലും മറ്റ് ചിലസ്ഥലങ്ങളെ കാര്യമായി തന്നെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. 3 കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികളുടേതാണ് പ്രവചനം.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്, ദക്ഷിണകൊറിയയിലെ ഏഷ്യ പസിഫിക് ക്ലൈമറ്റ് സെന്റര്‍, അമേരിക്കയിലുള്ള ക്ലൈമറ്റ് പ്രെഡിക്ഷന്‍ സെന്റര്‍ (സിപിസി) എന്നിവരാണ് മാര്‍ച്ച് വേനല്‍ കടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ കേരളത്തിലെ ഒറ്റപ്പെട്ട മഴ അടുത്ത 3 ദിവസം കൂടി തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മാര്‍ച്ച ആദ്യം പെയ്യുന്ന മഴ പിന്നീട് ലഭിക്കില്ലെന്നും വേനലിന്റെ രണ്ടാം പാദത്തില്‍ നല്ല മഴ ലഭിക്കാന്‍ ഇടയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദം വ്യക്തമാക്കുന്നു.
വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ പകല്‍ സമയത്ത് പുറത്തിറങ്ങുന്നതും ജോലികള്‍ ചെയ്യുന്നതും കുറയ്ക്കുക. ധാരാളം വെള്ളം കുടിക്കുക. തുടങ്ങിയ മുന്നറിയിപ്പുകളും നല്‍കുന്നുണ്ട്.
Post Your Comments