തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാനാകാതെ സംസ്ഥാനം വന്‍ കടക്കെണിയില്‍. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ 1000 കോടി കടമെടുക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചു.
സംസ്ഥാനം 1000 കോടി രൂപയുടെ കടമെടുക്കുന്നത് കടപത്രം മുഖേനെയാണ് .ഇതിനായുള്ള ലേലം മാര്‍ച്ച് മൂന്നിനാണ് നിശ്ചയിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം വഴിയാണ് ലേലം നടക്കുക.
പുതുക്കി നിശ്ചയിച്ച പരിധിയില്‍ നിന്ന് 1,500 കോടി രൂപ കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് 1000 കോടി കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഫെബ്രുവരി 28 ന് ആണ് കടപത്രം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് ധനവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
Post Your Comments