കൊറോണ ഭീഷണി; വിമാന സര്‍വീസുകള്‍ സൗദി കൂട്ടത്തോടെ റദ്ദാക്കുന്നു

മലപ്പുറം: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് സൗദി വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി. കൊറോണ കാരണം വീസ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നത്. യാത്രക്കാരില്ലാത്തതിനെതുടര്‍ന്നാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.

സ്‌പൈസ് ജെറ്റ്, സൗദി എയര്‍ലൈന്‍സ്, ഇന്‍ഡിഗോ എന്നിവയുടെ സര്‍വീസുകളാണ് റദ്ദാക്കിയത്. കൊറോണയെത്തുടര്‍ന്ന് ഉംറ തീര്‍ത്ഥാടകര്‍ക്കും വിസിറ്റിംഗ് വീസകള്‍ക്കുമാണ് സൗദി 13 വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്കുള്ള അഞ്ച് സര്‍വീസുകളും റിയാദിലേക്കുള്ള രണ്ട് സര്‍വീസുകളുമാണ് റദ്ദാക്കിയിരിക്കുന്നത്.

കൊച്ചിയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സ് വിമാനങ്ങല്‍ മാര്‍ച്ച് 13 വരെയും ജിദ്ദയിലേക്കുള്ള സ്‌പൈസ് ജെറ്റിന്റെ സര്‍വീസുകള്‍ 20 വരെയും റദ്ദാക്കി. എന്നാല്‍ 10 ന് ഒരു സര്‍വീസുണ്ടാകും.

Share
Leave a Comment