KeralaLatest NewsNews

നോട്ടീസ് വിതരണം ചെയ്യുന്നതിനിടെ ബിന്ദു അമ്മിണിയെ അസഭ്യം പറഞ്ഞതിന് 61കാരനെതിരെ കേസ്

കോഴിക്കോട്: ബിന്ദു അമ്മിണിയെ അസഭ്യം പറഞ്ഞെന്ന പരാതിയില്‍ കക്കോടി അപ്പക്കണ്ടിയില്‍ ബാബുരാജ് എന്ന 61കാരനെതിരെ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. മിഠായിത്തെരുവില്‍ കഴിഞ്ഞ ദിവസം വൈകിട്ട് പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് നോട്ടീസ് വിതരണം ചെയ്യുന്നതിനിടെ ഇയാള്‍ ബിന്ദു അമ്മിണിയെ അസഭ്യം പറയുകയായിരുന്നു എന്നാണ് പരാതി.

അതേസമയം, സംഭവസ്ഥലത്തെത്തിയ ടൗണ്‍ പോലിസ് ബിന്ദു അമ്മിണിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അകാരണമായി പൊലീസ് തങ്ങളെ കസ്റ്റഡിയിലെടുത്തെന്നും നോട്ടീസ് വിതരണം ചെയ്യാന്‍ അനുവദിച്ചില്ലെന്നും ബിന്ദു അമ്മിണി ആരോപിച്ചു. എന്നാല്‍ പൊലീസ് ഇക്കാര്യം നിഷേധിച്ചു. അതേസമയം, സംഘപരിവാര പ്രവര്‍ത്തകരാണ് പ്രശ്നമുണ്ടാക്കിയതെന്നും അവരെയും കസ്റ്റഡിയിലെടുക്കണമെന്നും ബിന്ദു അമ്മിണി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button