Latest NewsKeralaNews

അവിനാശി ദുരന്തം ; ചികിത്സയിലുള്ളവര്‍ കേരളത്തിലെത്തിയാല്‍ എല്ലാ ചികിത്സയും സര്‍ക്കാര്‍ ഏറ്റെടുക്കും ; കെകെ ശൈലജ ടീച്ചര്‍

കണ്ണൂര്‍: കോയമ്പത്തൂര്‍ അവിനാശിയില്‍ കണ്ടെയ്‌നര്‍ ലോറിയും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍പ്പെട്ട് കോയമ്പത്തൂരില്‍ ചികിത്സയില്‍ കഴിയുന്നവര്‍ കേരളത്തിലെത്തിയാല്‍ എല്ലാ ചികിത്സയും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. തൃശൂര്‍ സ്വദേശി ബിന്‍സിയെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അടുത്ത ദിവസം തന്നെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ നീക്കം നടത്തുന്നു എന്ന പരാതി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

അപകടത്തില്‍പ്പെട്ട് ബിന്‍സിയുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റ് അത്യാഹിത വിഭാഗത്തില്‍ നിന്ന് മാറ്റിയെങ്കിലും ഇപ്പോഴും ഓര്‍മ്മ തിരിച്ചു കിട്ടിയിട്ടില്ല. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് അപകടത്തില്‍ മരിച്ചവിവരമൊന്നും ബിന്‍സി അറിഞ്ഞിട്ടില്ല. പലപ്പോഴും ഞെട്ടിയുണരും. ഈ സ്ഥിതിയിലുള്ള ബിന്‍സിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അടുത്ത ദിവസം തന്നെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ നീക്കം നടത്തുന്നു എന്നാണ് മാതാപിതാക്കളുടെ പരാതി. പലപ്പോഴും ബോധം മറയുന്ന ബിന്‍സി സാധാരണ ആരോഗ്യ നിലയിലേക്ക് ഇതുവരെ തിരിച്ച് വന്നിട്ടില്ല. ബിന്‍സിയുടെ ചികിത്സാ ചെലവ് വഹിക്കുന്നത് നിലവില്‍ സര്‍ക്കാരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button