വളർത്തുനായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സൈനികൻ വെന്തുമരിച്ചു. ജമ്മു കശ്മീരിലെ ഗുൽമാർഗിലാണ് സംഭവം. മേജർ അങ്കിത് ബുദ്രജ് ആണ് മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച രാത്രിയോടെയാണ് അങ്കിതിന്റെ വീട്ടിൽ തീപിടിത്തം ഉണ്ടായത്. ഭാര്യയെയും ഒരു നായയെയും പുറത്തെത്തിച്ച അങ്കിത്, ഒരു വളർത്തു നായയെ കൂടി പുറത്തെത്തിക്കുന്നതിനിടയിലാണ് ഗുരുതരമായി പൊള്ളലേറ്റത്. ശരീരമാസകലം പൊള്ളലേറ്റ അങ്കിത് വീടിനുള്ളില്‍ വെച്ച് തന്നെ മരിക്കുകയായിരുന്നു. പിന്നീട് പോലീസിന്റെയും ഫയർഫോഴ്സിന്റെയും സഹായത്തോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സൈനികന്റെ മൃതദേഹം താങ്മാർഗിലെ സബ്-ഡിസ്ട്രിക്ട് ആശുപത്രിയിലേെക്കു മാറ്റി.
Post Your Comments