അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിനൊപ്പം വാർത്തകളിൽ ഇടം നേടിയ ഒന്നാണ് മകൾ ഇവാങ്കയുടെ സന്ദർശനം . ഇപ്പോഴിതാ ഇന്ത്യ സന്ദർശനവുമായി ബന്ധപ്പെട്ട് തന്റെ പേരിലുള്ള എല്ലാ ട്രോൾ ചിത്രങ്ങൾക്കും ഫോട്ടോ ഷോപ്പ് ചിത്രങ്ങൾക്കും രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാങ്ക ട്രംപ്. ഒപ്പം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ ചില ചിത്രങ്ങൾ അവർ പങ്കു വയ്ക്കുകയും ചെയ്തിട്ടുണ്ട് .
ഒപ്പം അവർ ഇങ്ങനെ കുറിക്കുകയും ചെയ്തു – ഇന്ത്യക്കാരുടെ ഊഷ്മളമായ സ്വീകരണത്തെ ഞാൻ അഭിനന്ദിക്കുന്നു . ഒരുപാട് പുതിയ സൌഹൃദങ്ങൾ എനിക്ക് ലഭിച്ചു .ഇവാങ്കയുടെ ട്വീറ്റിന് വൻ സ്വീകരണമാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത് .
Post Your Comments