അറുപതു മുതല്‍ എണ്‍പതു വരെ വയസ്സ് പ്രായമുള്ള ആളുകളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന കാന്‍സര്‍ ആണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. ദഹനത്തെ സഹായിക്കുന്ന എന്‍സൈമുകളും ഹോര്‍മോണുകളും ഉത്പാദിപ്പിക്കുന്ന പാന്‍ക്രിയാസ് ഗ്രന്ഥിയെയാണ് ഈ കാന്‍സര്‍ ബാധിക്കുക.
അപകടകരവും എന്നാല്‍ തിരിച്ചറിയാന്‍ എപ്പോഴും വൈകുന്നതുമാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. രോഗം തിരിച്ചറിയാന്‍ വൈകുന്നതാണ് മരണ നിരക്ക് വര്‍ധിക്കാന്‍ കാരണം. അഞ്ച് മുതല്‍ പത്തു വരെ ശതമാനം പാന്‍ക്രിയാറ്റിക് കാന്‍സറും പാരമ്പര്യമായി പിടികൂടുന്നതാണെന്ന് ഗവേഷണങ്ങള്‍ പറയുന്നുണ്ട്. ജീവിതശൈലിയിലെ അപാകതകളും ഇതിനു കാരണമാകാം.
പലപ്പോഴും ഏറെ വ്യാപിച്ചു കഴിഞ്ഞ ശേഷമാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍ തിരിച്ചറിയപ്പെടുന്നത്. വിശപ്പില്ലായ്മ, ഭാരം കുറയുക, മഞ്ഞപ്പിത്തം, അസാധാരണമായ പുറംവേദന, തലകറക്കം, ഛര്‍ദി, കരള്‍ വീക്കം, രക്തം കട്ടപിടിക്കുക എന്നിവയാണ് ഈ രോഗത്തിന്റെ പ്രകടമായ ചില ലക്ഷണങ്ങള്‍. പാന്‍ക്രിയാറ്റിക് കാന്‍സര്‍ ഡീപ്പ് വെയിന്‍ ത്രോംബോസിസിന് കാരണമാകുന്നു. പ്രത്യേകിച്ച് കാലുകളില്‍ രക്തക്കട്ടകള്‍ രൂപപ്പെടാന്‍ ഇത് കാരണമാകുന്നുണ്ട്. പലപ്പോഴും ഈ ലക്ഷണങ്ങള്‍ കണ്ടു കാന്‍സര്‍ ഉണ്ടെന്നു തെറ്റിദ്ധരിക്കുന്നവരും ഉണ്ട്. അതിനാല്‍ ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്.
പുകവലി, മദ്യപാനം, ഫാസ്റ്റ് ഫുഡ് അധികമായി കഴിക്കുക, വ്യായാമമില്ലായ്മ, കീടനാശിനികളുമായുള്ള സമ്പര്‍ക്കം എന്നിവയാണ് സാധാരണ രോഗ കാരണമാകുന്ന ഘടകങ്ങള്‍. ദീര്‍ഘകാല പ്രമേഹരോഗികള്‍ക്കും സാധ്യത കൂടുതലാണ്. ചിട്ടയുള്ള ജീവിതത്തിലൂടെ പാന്‍ക്രിയാസ് സംബന്ധമായ രോഗങ്ങള്‍ നല്ലൊരു പരിധി വരെ നിയന്ത്രിക്കാം. അമിതമായ പുകവലിയും മദ്യപാനവും ഒഴിവാക്കുകയും വേണം. മഞ്ഞപ്പിത്തം, വിട്ടുമാറാത്ത വയറുവേദന എന്നിവ വന്നാല്‍ ഉറപ്പായും ഡോക്ടറെ കാണുക.
Post Your Comments