Latest NewsNewsIndia

സമൂഹ മാധ്യമങ്ങളില്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു; വര്‍ഗീയ കലാപത്തിന് ശ്രമിച്ച കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

സില്‍ചാര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് വര്‍ഗീയ കലാപത്തിന് ശ്രമിച്ച കോളേജ് അധ്യാപകന്‍ അറസ്റ്റില്‍. സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്നാണ് പരാതി. അസമിലെ ഗുരുചരണ്‍ കോളേജ് അധ്യാപകന്‍ സൗരദീപ് സെന്‍ഗുപ്തയാണ് ഇത് പ്രകാരം അറസ്റ്റിലായത്.

വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സെന്‍ഗുപ്തയുടെ പോസ്റ്റ്. ചിലര്‍ ഡല്‍ഹിയില്‍ ഗോധ്ര 2002 ആവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ അധ്യാപകനെ വെള്ളിയാഴ്ചയാണ് അറസ്റ്റു ചെയ്തത്. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു, സനാതന ധര്‍മ്മം ദുരുപയോഗിച്ചു, അധിക്ഷേപ വാക്കുകള്‍ ഉപയോഗിച്ചു, ഹിന്ദു സമുദായത്തിനെതിരെ പ്രകോപനപരമായ വാക്കുകള്‍ ഉപയോഗിച്ച് വര്‍ഗീയ കലാപത്തിന് ശ്രമിച്ചു എന്നിവയാണ് വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ ആരോപിച്ചത്.

ഇയാള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 295(എ), 153(എ), 507, ഐ.ടി ആക്ടിലെ സെക്ഷന്‍ 66 പ്രകാരവുമാണ് കേസെടുത്തിട്ടുള്ളതെന്ന് കച്ചാര്‍ എസ്.പി മനബെന്ദ്ര ദേവ് റായ് പറഞ്ഞു. എന്നാല്‍ അധ്യാപകന്റെ പോസ്റ്റ് വിവാദമായപ്പോള്‍ പിന്‍വലിക്കുകയും ആരുടെയെങ്കിലും മതവികാരം വ്രണപ്പെട്ടുവെങ്കില്‍ മാപ്പുപറയുന്നതായും അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button