Latest NewsIndiaNews

ഹിന്ദു-മുസ്ലിം മതവിഭാഗങ്ങളുടെ പേരില്‍ വര്‍ഗീയതയുടെ വിത്തുപാകുന്നവര്‍ക്ക് മഹത്തായ സന്ദേശം നല്‍കി ഒരു ജനത… ഇവിടെ ഹിന്ദുക്കള്‍ മുസ്ലീം കുടുംബങ്ങള്‍ക്കും പള്ളിയ്ക്കും മുസ്ലീങ്ങള്‍ ക്ഷേത്രത്തിനും ഹിന്ദു കുടുംബങ്ങള്‍ക്കും പരസ്പരം കാവല്‍ക്കാര്‍..

ന്യൂഡല്‍ഹി: ഹിന്ദു-മുസ്ലിം മതവിഭാഗങ്ങളുടെ പേരില്‍ വര്‍ഗീയതയുടെ വിത്തുപാകുന്നവര്‍ക്ക് മഹത്തായ സന്ദേശം നല്‍കി ഒരു ജനത., ഇവിടെ ഹിന്ദുക്കള്‍ പള്ളിയ്ക്കും മുസ്ലീങ്ങള്‍ ക്ഷേത്രത്തിനും കാവല്‍ക്കാര്‍. ഡല്‍ഹിയില്‍ വര്‍ഗീയകലാപം അഴിച്ചുവിടുമ്പോള്‍ ഇവിടുത്തെ ജനങ്ങള്‍ രാജ്യത്തിനു തന്നെ മാതൃകയാകുന്നു. മതമൈത്രി കാത്തുസൂക്ഷിച്ച് മന്ദിര്‍-മസ്ജിദ് മാര്‍ഗ്. നൂര്‍ ഇ ഇലാഹിയിലെ മന്ദിര്‍-മസ്ജിദ് മാര്‍ഗാണ് വര്‍ഗീയ കലാപത്തിനെ ഹിന്ദു-മുസ്ലിം ഐക്യത്തിലൂടെ നേരിട്ട് രാജ്യത്തിന് മാതൃകയായത്. ഹിന്ദുക്കള്‍ മുസ്ലിം വീടിനും പള്ളിക്കും മുസ്ലിംകള്‍ ഹിന്ദു കുടുംബങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും സുരക്ഷയൊരുക്കിയാണ് കലാപത്തെ നേരിട്ടത്.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഞായറാഴ്ച പൊട്ടിപ്പുറപ്പെട്ട കലാപം തങ്ങളുടെ തൊട്ടടുത്ത് മൗജ്പുരില്‍ എത്തിയതായി അറിഞ്ഞ് നൂര്‍ ഇ ഇലാഹിയും ജാഗരൂകരായി. ഉടന്‍തന്നെ ഹിന്ദു-മുസ്ലിം യുവാക്കള്‍ സംഘടിച്ച് തങ്ങളുടെ ലെയ്‌നു കാവല്‍ നിന്നു. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ മന്ദിര്‍-മസ്ജിദ് മാര്‍ഗിലെ ഇടുങ്ങിയ ലെയ്‌നില്‍ മീറ്ററുകളുടെ വ്യത്യാസത്തില്‍ ക്ഷേത്രവും മുസ്ലിം പള്ളിയും സ്ഥിതിചെയ്യുന്നുണ്ട്. കലാപം ആളിക്കത്തിയതോടെ ഹിന്ദുക്കള്‍ മുസ്ലിം പള്ളിക്കും മുസ്ലിംകള്‍ ക്ഷേത്രത്തിനും കാവലായി.

പതിറ്റാണ്ടുകളായി ഈ പ്രദേശം സാമുദായിക ഐക്യത്തിന് പേരുകേട്ടതാണ്. മുസ്ലിംകളുടെ അസിസിയ പള്ളിയും ഹനുമാന്‍ ക്ഷേത്രവും സമീപത്തായാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഹിന്ദു-മുസ്ലിം കുടുംബങ്ങള്‍ കൂടിക്കുഴഞ്ഞാണ് കഴിയുന്നത്. ഞായറാഴ്ച സമീപപ്രദേശങ്ങളിലെ അക്രമങ്ങളെക്കുറിച്ച് അറിഞ്ഞതോടെ രണ്ട് സമുദായങ്ങളിലേയും മൂപ്പന്‍മാര്‍ യോഗം വിളിച്ചു. തങ്ങളുടെ പ്രദേശത്ത് കലാപത്തിന് ഇടം കൊടുക്കരുതെന്ന് അവര്‍ തീരുമാനിച്ചു.

തങ്ങളെ സംബന്ധിച്ചിടത്തോളം ഈ പ്രദേശത്ത് ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ വേര്‍തിരിവില്ല. ഞങ്ങളുടെ ബാല്യം ക്ഷേത്രത്തിലും പള്ളിയിലുമാണ് ചെലവഴിച്ചിട്ടുള്ളതെന്ന് പ്രദേശവാസിയായ ഫൈസാന്‍ പറയുന്നു.

തങ്ങള്‍ക്ക് പരസ്പരം വളരെയധികം വിശ്വാസമുണ്ട്. കലാപത്തില്‍ പരിക്കേറ്റ കുറച്ച് ആളുകള്‍ ചികിത്സയ്ക്കായി ഇവിടെ വന്നു. അവര്‍ ഉപദ്രവിക്കപ്പെടില്ലെന്ന് അവര്‍ക്ക് ഉറപ്പുണ്ട്. അതുകൊണ്ടാണ് അവര്‍ ഇവിടെയെത്തിയത്. അവരുടെ പരിക്കുകള്‍ മരുന്നുവച്ച് കെട്ടിയ ശേഷം വീട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button