Latest NewsNewsIndia

കോവിഡ് -19: യു​പി​യി​ല്‍ വൈ​റ​സ് ഭീ​തി​യേ​ത്തു​ട​ര്‍​ന്ന് ര​ണ്ട് തെ​ക്ക​ന്‍ കൊ​റി​യ​ക്കാ​രോ​ടു വീ​ട്ടി​ലി​രു​ന്നു ജോ​ലി ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി

സോ​ന്‍​ഭ​ദ്ര: യു​പി​യി​ല്‍ കോവിഡ് -19 ( കൊ​റോ​ണ വൈ​റ​സ്) ഭീ​തി​യേ​ത്തു​ട​ര്‍​ന്ന് ര​ണ്ട് തെ​ക്ക​ന്‍ കൊ​റി​യ​ക്കാ​രോ​ടു വീ​ട്ടി​ലി​രു​ന്നു ജോ​ലി ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഒ​ബ്ര താ​പ വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കെ​ത്തി​യ ജീവനക്കാരോടാണ് നിർദേശം നൽകിയത്.

ദ​ക്ഷി​ണ​കൊ​റി​യ ദൂ​സാ​ന്‍ ക​ന്പ​നി​യു​ടെ എ​ച്ച്‌ആ​ര്‍ മാ​നേ​ജ​ര്‍ ലാ​ല്‍ ബാ​ബു ഝാ ​ആ​ണ് ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ കൊ​റി​യ​യി​ല്‍​നി​ന്നെ​ത്തി​യ ര​ണ്ട് ജീ​വ​ന​ക്കാ​രോ​ട് വീ​ടി​നു വെ​ളി​യി​ലി​റ​ങ്ങ​രു​തെ​ന്നു നി​ര്‍​ദേ​ശി​ച്ച​ത്.

ദ​ക്ഷി​ണ കൊ​റി​യ​ക്കാ​രാ​യ ഡോ​ണ്‍ കിം, ​ഡേ​നം കിം ​എ​ന്നി​വ​ര്‍ അ​വ​ധി​ക്കാ​ല​ത്തി​നു​ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ​താ​ണ്. ഡ​ല്‍​ഹി, വാ​രാ​ണ​സി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ഇ​രു​വ​രെ​യും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി​യി​രു​ന്നു. കൊ​റോ​ണ ബാ​ധ​യി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യെ​ങ്കി​ലും മു​ന്‍​ക​രു​ത​ലാ​യാ​ണ് 15 ദി​വ​സം വീ​ടു​ക​ളി​ലി​രി​ക്കാ​ന്‍ ഇ​വ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​തെ​ന്ന് ഝാ ​കൂ​ട്ടി​ച്ചേ​ര്‍​ത്തു. സ്ഥാ​പ​ന​ത്തി​ല്‍ 50 കൊ​റി​യ​ക്കാ​ര്‍ ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്നും ഝാ ​പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button