തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുടെ പ്രഖ്യാപന ചടങ്ങ് ബഹിഷ്കരിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ശശി തരൂര്‍ എം.പിയും ചടങ്ങിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഈ പാവങ്ങളോടാണോ ഇത്തരം ക്രൂരത കാണിക്കേണ്ടത്, നാട് മുഴുവന്‍ ഒന്നായി സന്തോഷിക്കേണ്ട ചടങ്ങില്‍ നിന്നും പ്രതിപക്ഷം മാറിനിന്നത് കഞ്ഞിയില്‍ മണ്ണ് വാരിയിടുന്നതിന് സമാനമാണെന്ന് അദ്ദേഹം പറയുകയുണ്ടായി.
ലൈഫ് മിഷന്‍ പദ്ധതി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് തുടങ്ങിയത് എന്നാല്‍ ആര് ഭരിച്ചുവെന്നല്ല, എത്ര വീടുകള്‍ പൂര്‍ത്തിയായി എന്നാണ് എല്‍ഡിഎഫ് പരിശോധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്രയും ഇടുങ്ങിയ ചിന്താഗതിയും കൊണ്ട് ഒരു രാഷ്ട്രീയ വിഭാഗത്തില്‍ മുന്നോട്ട് പോവാനാവുമോയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Post Your Comments