കൊച്ചി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങളുടെ ആധികാരികതയില്‍ ദിലീപിന് സംശയം . മൂന്ന് ചോദ്യങ്ങള്‍ക്ക് കൂടി മറുപടി കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് വീണ്ടും കോടതിയില്‍ ഹര്‍ജി നല്കി.
ഇതേ തുടര്‍ന്ന് കോടതി ദിലീപിന്റെ ഹര്‍ജി അംഗീകരിച്ചു. ചോദ്യങ്ങള്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിനു കൈമാറാനാണ് പ്രത്യേക കോടതിയുടെ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ പ്രോസിക്യൂഷന് വാദം കേള്‍ക്കാതെ ആണ് കോടതി നടപടിയെന്നും പ്രതിയുടെ ഭാഗം മാത്രം കേട്ട് ഉത്തരവ് പുറപ്പെടുവിച്ചതിനെ എതിര്‍ക്കുന്നതായും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് സാക്ഷി വിസാതാരം നടക്കുകയാണ്. കഴിഞ്ഞ ദിവസം വിസ്താരത്തിന് എത്താതിരുന്ന കുഞ്ചാക്കോ ബോബന് കോടതി വാറന്റ് നല്‍കിയിരുന്നു. ഇന്നലെ ഗീതുമോഹന്‍ദാസിനും സംയുക്താ വര്‍മയ്ക്കും
വിസ്താരത്തിന് എത്താന്‍ നോട്ടീസ് ഉണ്ടായിരുന്നു. എന്നാല്‍ സംയുക്താ വര്‍മയുടെ വിസ്താരം കോടതി ഒഴിവാക്കി. ഗീതുവിനോടും സംയുക്തയോടും ഒരേ കാര്യങ്ങള്‍ തന്നെയാണ് ചോദിക്കാനുണ്ടായിരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയത്.
Post Your Comments