തിരുവനന്തപുരം : സംസ്ഥാനത്ത് ഈ വര്‍ഷം ഒരു കോടി ഫലവൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ നിദ്ദേശപ്രകാരം ധാരണയായിട്ടുള്ളതായി മന്ത്രി വി.എസ്. സുനില്‍കുമാര്‍. ഇതിനുളള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. മാവ്, പ്ലാവ്, റമ്പൂട്ടാന്‍, പുലാസാന്‍, സപ്പോട്ട, പേര, പാഷന്‍ഫ്രൂട്ട്, ചാമ്പ, വിവിധയിനം പുളികള്‍, നാരകം, മാംഗോസ്റ്റിന്‍, കറിവേപ്പില, മുരിങ്ങ, സ്റ്റാര്‍ ആപ്പിള്‍, മാതളം, പപ്പായ തുടങ്ങിയ ഫലവൃക്ഷങ്ങളുടെ ഗുണമേന്മയുളള ഗ്രാഫ്റ്റുകള്‍, ടിഷ്യുകള്‍ച്ചര്‍ തൈകള്‍ എന്നിവയാണ് വിതരണം നടത്തുന്നത്.
Post Your Comments