കോട്ടയം: വീടിന്റെ കുളിമുറി പരിസരത്തും കിടപ്പുമുറികളിലും കയറി ദമ്പതിമാരുടെ കിടപ്പറ രംഗങ്ങൾ മൊബൈലില്‍ ചിത്രീകരിക്കുന്ന വിരുതനെ പൊലീസ് പിടി കൂടി. രാത്രികാലങ്ങളില്‍ ഒളിച്ചിരുന്ന് ദമ്പതിമാരുടെ സ്വകാര്യ രംഗം മൊബൈലില്‍ പകര്‍ത്തുകയും സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്യുകയായിരുന്നു പ്രതിയുടെ പതിവ് രീതി.
പൊലീസിനെ വലച്ച ആര്‍പ്പൂക്കര സ്വദേശി അന്‍സിലാ(29)ണ് പിടിയിലായത്. ഗാന്ധിനഗര്‍ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ ഒരാളെക്കൂടി പിടികൂടാനുണ്ടെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറുടെ പരാതിയെ തുടര്‍ന്നാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്ബായിരുന്നു സംഭവമെന്ന് റിപ്പോര്‍ട്ട്. രാത്രികാലങ്ങളില്‍ വീടിന്റെ കുളിമുറിയില്‍ ഒളിച്ചിരുന്നശേഷം ദമ്ബതിമാരുടെ സ്വകാര്യത മൊബൈലിലും ഒളിക്യാമറയിലും പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് കൈമാറുകയായിരുന്നു. മൂന്നാഴ്ച മുമ്ബ് കുളിമുറിയിലെ ശബ്ദംകേട്ട് ലൈറ്റ് ഇട്ടപ്പോഴാണ് തൊട്ടടുത്ത വീട്ടിലെ യുവാവിനെ കാണുന്നത്. ഇതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.
ഈ പ്രദേശത്തെ മറ്റു ചില വീടുകള്‍ കേന്ദ്രീകരിച്ചും ഇത്തരത്തില്‍ നിരവധി ഫോട്ടോകള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. എന്നാൽ കേസിലെ പ്രധാന പ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാളെ പിടികൂടുവാനുള്ള ശ്രമം നടത്തി കൊണ്ടിരിക്കുകയാണെന്ന് ഗാന്ധിനഗര്‍ പൊലീസ് പറഞ്ഞു.
Post Your Comments