കൊച്ചി: മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ പ്രഭാവര്‍മ്മയ്ക്ക് പൂന്താനം അവാര്‍ഡ് നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിന് ഹൈക്കോടതി സ്റ്റേ. ഭഗവാന്‍ ശ്രീകൃഷ്ണനെ വികലമായി ചിത്രീകരിക്കുന്ന ഒരു കൃതിക്കും ഈ അവാര്‍ഡ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കൃഷ്ണ ഭക്തനായ തൃശൂര്‍ സ്വദേശിയായ രാജേഷ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.പൂന്താനം അവാര്‍ഡ് നല്‍കേണ്ടത് കൃഷ്ണനെ ഭഗവാനായി കണ്ടു വര്‍ണിക്കുന്ന ആള്‍ക്കാണോ, കൃഷ്ണ നെ കുറ്റാരോപിതനായി കാണുന്നയാള്‍ക്കാണോയെന്ന് ഹൈക്കോടതി ചോദിച്ചു. ഭക്തരുടെ വികാരം മാനിക്കേണ്ടി വരുമെന്നും അവാര്‍ഡ് തുക ഭക്തരുടെ പണമാണെന്നും കോടതി പറഞ്ഞു.
പ്രഭാവര്‍മ്മയ്ക്ക് പൂന്താനം അവാര്‍ഡ് നല്‍കാനുളള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഹൈന്ദവ സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായത്.പുരസ്കാരത്തിന് അര്‍ഹമായ ശ്യാമമാധവം എന്ന കൃതി കൃഷ്ണ ബിംബങ്ങളെ അവഹേളിക്കുന്നതാണെന്നാണ് ഹിന്ദു ഐക്യവേദിയുടെ പ്രധാന ആരോപണം. ഭഗവത്ഗീത ഉപദേശിച്ചതില്‍ ശ്രീകൃഷ്ണന്‍ പിന്നീട് ഖേദിച്ചിരുന്നതായും പാഞ്ചാലിയോട് രഹസ്യമായി പ്രണയം ഉണ്ടായിരുന്നതായും കൃതിയില് പ്രതിപാദിക്കുന്നുണ്ടെന്നാണ് ഹിന്ദു ഐക്യവേദി പറഞ്ഞത് .
ഈ കൃതിയെക്കുറിച്ച് നിരൂപണം നടത്തിയ നിരൂപകരും നേരത്തെ ഈ വാദം ഉന്നയിച്ചിരുന്നു.ദേവസ്വം അധികൃതരുടെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ദേവസ്വം ചെയര്‍മാന്‍റെ വീട്ടിലേക്ക് പ്രകടനം നടത്തിയിരുന്നു . പൂന്താനം ദിനമായ വെള്ളിയാഴ്ച പുരസ്കാരം സമ്മാനിക്കാനിരിക്കെയാണ് ഹിന്ദുഐക്യവേദി പ്രതിഷേധം കടുപ്പിച്ചത് . ഇതിനു പിന്നാലെയാണ് കോടതിയെ സമീപിച്ചതും സ്റ്റേ വാങ്ങിയതും.
Post Your Comments