കണ്ണൂര്‍: പട്ടാപ്പകള്‍ നഗര മധ്യത്തില്‍ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. കണ്ണൂരില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സിനിമാ സ്റ്റൈലിലാണ് ക്വട്ടേഷന്‍ സംഘം നഗര മധ്യത്തില്‍ നിന്ന് വ്യാപാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടത്തിയത്. എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ പ്രതികളെ പിടികൂടിയിരുന്നു.
എന്നാല്‍ ഞെട്ടിപ്പിക്കുന്നത് എന്തെന്നാല്‍ തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ 22 കാരിയായ യുവതിയാണെന്നതാണ്. തട്ടിക്കൊണ്ടുപോകല്‍ പോലീസ് അറിഞ്ഞതോടെ പോലീസ് സംഘത്തെ പിടികൂടുകയായിരുന്നു. ഇവര്‍ സംഞ്ചരിച്ച കാര്‍ പിടികൂടിയപ്പോഴാണ് കാറില്‍ നിന്ന് യുവതിയെയും പിടികൂടിയത്. ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ഗുണ്ടാ നിയമ പ്രകാരം കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
യുവതിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഓഡിറ്റോറിയത്തിനു വാടക ഇനത്തില്‍ നല്‍കിയ തുകയില്‍ 30,000 രൂപ തിരിച്ചു ലഭിക്കാത്തതിനെ ചൊല്ലി വ്യാപാരിയുമായി തര്‍ക്കം നിലനിന്നിരുന്നു. ഇതാണ് പിടികൂടിയ സംഘം വെളിപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ ചോദ്യ ചെയ്യലില്‍ പൈസ തിരികെ ചോദിക്കാനും വ്യാപരിയെ വെറുതെ ഭീഷണിപ്പെടുത്താനേ ഉദ്ദേശിച്ചിരുന്നുള്ളൂ എന്നാണ് സംഘം പറഞ്ഞിരിക്കുന്നത്.
എന്നാല്‍ സംഭവത്തില്‍ വ്യാപരി പാരാതി നല്‍കാത്തതും പോലീസ് തലവേദനയാകുന്നുണ്ട്. അതിനാല്‍ യുവതിയെ കേസില്‍ പ്രതി ചേര്‍ക്കാന്‍ പൊലീസിനു പ്രായോഗിക തടസമുണ്ട്. നിലവില്‍ പൊലീസിനെ ആക്രമിച്ചെന്ന കേസിലാണു ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. എന്തായാലും സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്. യാഥാര്‍ത്ഥ കാരണം ഇത് തന്നെയാണോ എന്ന കാര്യത്തിലും പോലീസിന് സംശയം ഉണ്ട്.
Post Your Comments