കൊല്ലം: ഗുണനിലവാരമില്ലാത്തതിനെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ഒമ്പത് ബ്രാന്‍ഡ് വെളിച്ചെണ്ണ നിരോധിച്ചു. കൊല്ലം ഉമയനെല്ലൂരിലെ എസ്എഎസ് ട്രേഡേഴ്സ് സ്ഥാപനത്തിലെ വെളിച്ചണ്ണയ്ക്കാണ് നിരോധനം. അനധികൃതമായി വിവിധ പേരുകളില്‍ വെളിച്ചെണ്ണ റീപായ്ക്ക് ചെയ്ത് വില്‍പന നടത്തിവരികയായിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ റീ പാക്കിങ് ലൈസന്‍സില്ലെന്ന് തെളിഞ്ഞതിനാലാണ് നിരോധനം.
ഇത്തരത്തില്‍ വെളിച്ചെണ്ണ, പാംഓയില്‍ എന്നിവ കൂട്ടിക്കലര്‍ത്തി ശുദ്ധമായ വെളിച്ചെണ്ണ, ചക്കിലാട്ടിയ വെളിച്ചെണ്ണ എന്നിങ്ങനെ 11 ലേറെ ബ്രാന്‍ഡുകളിലും 15 ലീറ്റര്‍ കന്നാസുകളിലും ചില്ലറയായും വില്‍പന നടത്തിയവയുടെ സാംപിളുകള്‍ ശേഖരിച്ച് പരിശോധിച്ചിരുന്നു. ഇതില്‍ ഇവയെല്ലാം ഗുണനിലവാരമില്ലാത്തതാണെന്ന് വ്യക്തമായിരുന്നു.
ഈ ഒമ്പത് ബ്രാന്‍ഡ് വെളിച്ചെണ്ണയ്ക്കാണ് നിരോധനം; പരിശുദ്ധി – പരിശുദ്ധമായ വെളിച്ചെണ്ണ, പൗര്‍ണമി- ചക്കിലാട്ടിയ വെളിച്ചെണ്ണ, കുടുംബശ്രീ കോക്കനട്ട് ഓയില്‍, എ1 നന്‍മ- പരിശുദ്ധമായ വെളിച്ചെണ്ണ, മഹിമ- പരിശുദ്ധമായ വെളിച്ചെണ്ണ, തനിമ ഗോള്‍ഡ് -പരിശുദ്ധമായ വെളിച്ചെണ്ണ, കൈരളി- പരിശുദ്ധമായ വെളിച്ചെണ്ണ, എ1 തനിമ പരിശുദ്ധമായ വെളിച്ചെണ്ണ, തനിമ- പരിശുദ്ധമായ വെളിച്ചെണ്ണ എന്നിവയുടെ വില്‍പനയാണ് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ ജില്ലയില്‍ നിരോധിച്ചത്.
Post Your Comments