വേനല്‍കാലത്ത് ഏറ്റവും ചിലവാകുന്ന ഒന്നാണ് തണ്ണീര്‍മത്തന്‍. വേനലില്‍ ദാഹവും കിശപ്പും ക്ഷീണവും ശമിപ്പിക്കുന്നതിനൊപ്പം തന്നെ ശരീരത്തിന് പോഷണം നല്‍കാനും തണ്ണീര്‍മത്തന്‍ ഉപകരിക്കുന്നു. എന്നാല്‍ വെറും ക്ഷീണവും ദാഹവും അകറ്റുക മാത്രമല്ല തണ്ണീര്‍മത്തന്‍ ചെയ്യുന്നത്. ധാരാളം വിറ്റാമിനുകളുടെലും മിനറലുകളുടെയും കലവറകൂടിയാണത്.
ധാരാളം പൊട്ടാസ്യവും മഗ്‌നീഷ്യവും അടങ്ങിയ തണ്ണീര്‍മത്തന്‍ ബിപിയുള്‍പ്പടെ പല രോഗങ്ങള്‍ക്കുള്ള സ്വാഭാവികമായ മരുന്നുമാണ്. വിറ്റാമിനുകളും മിനറലുകളുമുള്ള തണ്ണീര്‍മത്തന്‍ ത്വക്ക് രോഗങ്ങള്‍ക്ക് ഉത്തമമാണ്. മുടി തഴച്ച് വളരാന്‍ ദിവസവും ഒരു കപ്പ് തണ്ണിമത്തന്‍ കുടിക്കുന്നത് ?ഗുണം ചെയ്യും.
കൊഴുപ്പും കൊളസ്‌ട്രോളും അന്നജവും കുറഞ്ഞ തണ്ണീര്‍മത്തനില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകളും ജലാംശവുമുണ്ട്. പ്രോടീനിന്റെ അളവ് കുറവാണെങ്കിലും സിട്രിലൈന്‍ എന്ന അമിനോ ആസിദ് ധാരാളമായി തണ്ണീര്‍മത്തനിലുണ്ട്. ഈ അമിനോ ആസിഡ് ശരീരത്തില്‍ വെച്ച് അര്‍ജനൈന്‍ എന്ന അമിനോ ആസിഡായി മാറുന്നു. ഈ അമിനോ ആസിഡ് രക്തക്കുഴലുകളെ മൃദുവാക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
Post Your Comments