മലപ്പുറം: ആരുടെയും സാഹായമില്ലാതെ പത്താം ക്ലാസ് പരീക്ഷ എഴുതാനൊരുങ്ങി കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥി. മലപ്പുറം മങ്കട ഗവ. ഹൈസ്‌കൂളിലെ പത്താംക്ലാസുകാരന്‍ ഹാറൂണാണ് കാഴ്ചയില്ലാതെ തനിച്ച് പരിക്ഷ എഴുതാന്‍ ഒരുങ്ങുന്നത്. തനിച്ച് പരീക്ഷ എങ്ങനെ എഴുതും എന്നല്ലേ, കമ്പ്യൂട്ടറിലാണ് എഴുത്തൊക്കെ. അതും സ്വന്തമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറിലാണ്. മേലാറ്റൂര്‍ തൊടുകുഴി കുന്നുമ്മല്‍ അബ്ദുല്‍കരീം, സബീറ ദമ്ബതിമാരുടെ മകനാണ് ഹാറൂണ്‍ കരീം.
രണ്ടുവര്‍ഷം മുമ്പാണ് സ്വന്തമായി സോഫ്റ്റ് വെയര്‍ വികസിപ്പിച്ചത്. ഇത്തരത്തില്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഹാറോണിന് പരീക്ഷ എഴുതാന്‍ വിദ്യാഭ്യാസവകുപ്പ് അനുമതിയും നല്‍കിയിട്ടുണ്ട്. കാഴ്ചയില്ലാത്തവര്‍ സാഹായി മുഖേനയാണ് സാധാരണ പരീക്ഷ എഴുതുന്നത്. എന്നാല്‍ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിദ്യാര്‍ത്ഥി ആരുടെയും സഹായമില്ലാതെ പരീക്ഷ എഴുതുന്നത്.
നേരത്തെയും സ്വന്തമായി വികസിപ്പിച്ച സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് സ്‌ക്രൈബിന്റെ സഹായമില്ലാതെ പരീക്ഷയെഴുതിയിരുന്നത്. ഈരീതിയില്‍ തന്നെ തനിക്ക് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസവകുപ്പിന് നേരത്തേ അപേക്ഷ അയച്ചിരുന്നു. എന്നാല്‍ ആദ്യം ഇവര്‍ നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രിക്ക് കത്തയയ്ക്കുകയും മന്ത്രി പരീക്ഷ എഴുതാന്‍ അനുമതി നല്‍കുകയായിരുന്നു. സ്‌പെഷ്യല്‍ ഉത്തരവിറക്കിയാണ് വിദ്യാഭ്യാസമന്ത്രി ഹാറൂണിന് അനുമതി നല്‍കിയത്. ഇന്റര്‍നെറ്റുപയോഗിച്ച് ഒറ്റയ്ക്കാണ് ഇത്തരം സാങ്കേതികവിദ്യകള്‍ ഹാറൂണ്‍ വികസിപ്പിച്ചത്.
Post Your Comments