കൊച്ചി: സ്വര്‍ണം തൊട്ടാല്‍ പൊള്ളും…മലയാളികളെ ആശങ്കയിലാഴ്ത്തി സ്വര്‍ണവില കുതിയ്ക്കുന്നു. തുടര്‍ച്ചയായ രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില വീണ്ടും കുതിക്കുന്നു. പവന് 120 വര്‍ധിച്ച് 31,640 രൂപയായി. 15 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3955 രൂപയായി.
രണ്ടുദിവസം മുന്‍പ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടിരുന്നു. പവന് 32,000 രൂപയായാണ് വര്‍ധിച്ചത്. തുടര്‍ന്ന് കഴിഞ്ഞദിവസം രണ്ടുഘട്ടങ്ങളിലായി 480 രൂപ കുറഞ്ഞ് 31,520 രൂപയായി. പിന്നീട് കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് വീണ്ടും ഉയര്‍ന്നത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 30400 രൂപയുണ്ടായിരുന്ന സ്വര്‍ണവിലയാണ് പിന്നീട് തുടര്‍ച്ചയായി ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയത്. ഒരു ഘട്ടത്തില്‍ വില 29,920 രൂപയിലേക്ക് താഴ്ന്നിരുന്നു. ആഗോളസമ്ബദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന തളര്‍ച്ചയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ നിക്ഷേപകര്‍ കൂടുതലായി ആശ്രയിക്കുന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണം. വരും ദിവസങ്ങളിലും സ്വര്‍ണ വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments