ന്യൂഡൽഹി: ശരിയുടെ പക്ഷത്താണെങ്കില്‍ പോരാട്ടമാകാമെന്നാണ് ഭഗവത് ഗീതയിൽ പറയുന്നതെന്ന് ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത്. യഥാർത്ഥത്തിൽ ഭഗവത് ഗീത നൽകുന്ന സന്ദേശം ഇതാണ്. പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാതെ മുന്നോട്ട് പോകണമെന്നും ഭഗവത്ഗീതയില്‍ വ്യക്തമാക്കുന്നു. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പി.പരമേശ്വരന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗീതോപദേശത്തിലെ സന്ദേശം ഉള്‍ക്കൊണ്ടു ജീവിച്ച മഹത് വ്യക്തിത്വമായിരുന്നു പി.പരമേശ്വരൻ. പി.പരമേശ്വരന്റെ വേര്‍പാടുണ്ടാക്കിയ വിടവ് നികത്താന്‍ നിരവധി പേര്‍ മുന്നോട്ട് വരും. ആദര്‍ശ ശുദ്ധിയുള്ളതും സ്‌നേഹനിര്‍ഭരവുമായ ലളിതജീവിതമാണു അദ്ദേഹം നയിച്ചതെന്നും മോഹന്‍ഭഗവത് പറഞ്ഞു. തന്നെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചത് അദ്ദേഹത്തിന്റെ ആത്മീയതയാണെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: കലാപം നിയന്ത്രിക്കണം; സോണിയ ഗാന്ധിയും കോൺഗ്രസ് നേതാക്കളും രാഷ്‌ട്രപതി ഭവനിലേക്ക്
രാഷ്ട്രത്തിനു വേണ്ടി സമര്‍പ്പിച്ച ജീവിതമായിരുന്നു പി. പരമേശ്വരന്റേത്. പി.പരമേശ്വരന്റെ മരണത്തിലൂടെയുണ്ടായ ശൂന്യത കര്‍മ്മം കൊണ്ടു മറികടക്കണം. സംഘം അനുശാസിക്കുന്ന തത്വങ്ങളും പ്രകൃതിയുടെ തത്വങ്ങളും ജീവിതത്തില്‍ മുറുകെപ്പിടിച്ച കര്‍മ്മയോഗിയായിരുന്നു പി.പരമേശ്വരനെന്നും അദ്ദേഹം അനുസ്മരിച്ചു. വിവിധ മഠാധിപതികളുള്‍പ്പെടെ സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലുള്ളവര്‍ നമാമി പരമേശ്വരം എന്ന അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു.
Post Your Comments