Latest NewsIndia

ഡൽഹി കലാപം, കരുതലോടെ കോൽക്കത്ത പോലീസ്: സമൂഹ മാദ്ധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കി ബംഗാൾ സർക്കാർ

സുപ്രധാന മേഖലകളിലെല്ലാം തന്നെ പോലീസ് വിന്യാസവും ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു.

കൊല്‍ക്കത്ത: ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച്‌ കൊല്‍ക്കത്ത പോലീസ്. ഇതിന്റെ ഭാഗമായി സമൂഹ മാദ്ധ്യമങ്ങളിലെ നിരീക്ഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ ചില സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാജ ചിത്രങ്ങളും വീഡിയോകളും വലിയ രീതിയില്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.

ഇതിനു പുറമെ രാത്രികാല പട്രോളിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുപ്രധാന മേഖലകളിലെല്ലാം തന്നെ പോലീസ് വിന്യാസവും ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു. 24 മണിക്കൂറും നിരീക്ഷണം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കൊല്‍ക്കത്തയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച്‌ സംസാരിച്ചതിന് അപായപ്പെടുത്താന്‍ ശ്രമം, രണ്ടുവട്ടം തനിക്കെതിരെ ആക്രമണം ഉണ്ടായെന്ന് കാസര്‍കോട് ചെമ്പരിക്ക ഖാസി ത്വാഖ അഹമ്മദ് മൗലവി

അപരിചിതരായ ആളുകള്‍ അയക്കുന്ന ഇമെയിലുകളുടേയും സന്ദേശങ്ങളുടേയും ഉള്ളടക്കത്തില്‍ എന്തെങ്കിലും പ്രശ്‌നമുള്ളതായി തോന്നുകയാണെങ്കില്‍ എത്രയും പെട്ടെന്ന് പോലീസില്‍ വിവരമറിയിക്കണമെന്നും ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button