ന്യൂ ഡൽഹി : കൊറോണ വൈറസ് ബാധ വ്യാപിച്ച ചൈനയിലെ വുഹാനില്‍ നിന്ന് ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവരുൾപ്പെടെ 112 പേരുമായി ഇന്ത്യന്‍ വ്യോമസേന വിമാനം തിരിച്ചെത്തി. കൊറോണ ഏറ്റവുമധികം ബാധിക്കപ്പെട്ട ചൈനയ്ക്ക് ഇന്നലെ സഹായവുമായി പോയ വ്യോമസേനയുടെ സി 17 വിമാനമാണ് ഡൽഹിയിൽ തിരിച്ചെത്തിയത്. ഇന്ത്യക്കാര്‍ക്ക് പുറമെ ബംഗ്ലാദേശ്, ചൈന, ദക്ഷിണാഫ്രിക്ക, മഡഗാസ്കര്‍, മ്യാന്മാര്‍, മാലിദ്വീപ്, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരണ് സംഘത്തില്‍ ഉള്‍പ്പെടുന്നത്.
Indo-Tibetan Border Police (ITBP): The 112 evacuees who were brought to Delhi today from Wuhan, China by C-17 Globemaster aircraft of Indian Air Force (IAF), screened by ITBP and sent to the quarantine facility in Chhawla. #COVID19 https://t.co/n6ayRweDFv pic.twitter.com/sld1ghLRJs
— ANI (@ANI) February 27, 2020
തിരിച്ചെത്തിയവരില്‍ അധികവും ബംഗ്ലാദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്. ഇന്ത്യയില്‍ പ്രവാസി പൗരത്വവുമുള്ള ചൈനീസ് പൗരന്മാരും വിമാനത്തിലുണ്ടായിരുന്നു. 76 ഇന്ത്യക്കാര്‍, 23 ബംഗ്ലാദേശികള്‍, ആറ് ചൈനക്കാര്‍, മ്യാന്മാറില്‍ നിന്നും മാലിദ്വീപില്‍ നിന്നുംരണ്ട് വീതം, യുഎസില്‍ നിന്നും മഡഗാസ്കറില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും ഒന്ന് വീതം എന്നിങ്ങനെയാണ് തിരിച്ചു വന്നവരുടെ കണക്കുകൾ. ഇവർക്ക് ഡൽഹിയിലെ 14 ദിവസത്തെ പ്രത്യേക നിരീക്ഷണത്തിന് ശേഷം മാത്രമേ മറ്റു സഥലങ്ങളിലേക്ക് പോകാൻ സാധിക്കു.
മരുന്നും ഉപകരണങ്ങളുമടക്കം 15 ടണ്‍ സാധനങ്ങളുമായാണ് കഴിഞ്ഞ ദിവസം വ്യോമസേനയുടെ വിമാനം വുഹാനിലേക്ക് പോയത്. ചൈനയുമായി നയതന്ത്രബന്ധം സ്ഥാപിച്ചതിന്‍റെ എഴുപതാം വാർഷികത്തില്‍ നല്‍കുന്ന സഹായം അവിടുത്തെ ജനങ്ങളോടു ള്ള സ്നേഹത്തിന്‍റെയും ഐക്യദാർഡ്യത്തിന്‍റെയും അടയാളമാണെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
Post Your Comments