Specials

ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം: ഭരണി ചന്തകള്‍ക്ക് തുടക്കമായി

മാവേലിക്കര : ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവത്തോട് അനുബന്ധിച്ചുള്ള ഭരണി ചന്തകള്‍ക്ക് തുടക്കം. ഓണാട്ടുകരയുടെ തനത് കാർഷിക വിഭവങ്ങൾ വിറ്റഴിക്കുന്ന വിപണന മേളയായ ഭരണിചന്തയിൽ നിത്യോപയോഗ വസ്തുക്കൾ മുതൽ വരും വർഷത്തിൽ വിതക്കുവാനുള്ള വിത്തുകൾ വരെ ലഭ്യമാണ്.

വീട്ടുസാമഗ്രികൾ കാർഷികോപകരണങ്ങൾ എന്നിവ ഇന്നും ഭരണിചന്തയിൽ വളരെ സുലഭമായി ലഭിക്കും. കൃഷിയിടങ്ങൾക്കായി നടീൽ വസ്തുക്കളായ കാച്ചിൽ, ചേന, ചേമ്പ്, ഇഞ്ചി, തുടങ്ങിയ കിഴങ്ങു വർഗങ്ങളുടെ വലിയ ശേഖരം എത്തിയിട്ടുണ്ട്. ഇതോടൊപ്പം വിവിധയിനം തൂമ്പ, പിക്കാസ്, മൺവെട്ടി തുടങ്ങിയ കാർഷിക ഉപകരണങ്ങളും ഇവ ഉറപ്പിക്കുന്നതിനുള്ള നല്ലയിനം കൈകളും ഇവിടെ എത്തിച്ചിട്ടുണ്ട്. വീട്ടമ്മമാരെ ലക്ഷ്യമിട്ടുള്ള കറികത്തികൾ, ഗൃഹോപകരണങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയും വിൽപ്പനയ്ക്കുണ്ട്.

നൂറ്റാണ്ടുകൾക്കു മുമ്പ് ഓണാട്ടുകരയുടെ വലിയ വിപണനമേഖലയായിരുന്നു ഭരണി ചന്ത. തലചുമടായും കാളവണ്ടികളിലുമായിരുന്നു അന്ന് വിൽപ്പന വസ്തുക്കൾ കൊണ്ടുവന്നിരുന്നത്.പ്രധാന വിൽപ്പന കേന്ദ്രമായിരുന്ന ഇവിടെ കൃഷിക്കാരുടെയും സംരംഭകരുടെയും ഉപഭോക്താക്കളുടേയുമൊക്കെ ഒരു ആഘോഷമായിരുന്നു. കാർഷികോത്പാദനം ഓണാട്ടുകരയിൽ ഗണ്യമായി കുറഞ്ഞതോടെ ചന്തയുടെ പ്രശസ്തിക്കും മങ്ങലേറ്റു.

shortlink

Related Articles

Post Your Comments


Back to top button