മാവേലിക്കര : ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ കുംഭഭരണി ദിനത്തിൽ കർശന സുരക്ഷ ഒരുക്കാൻ പ്രത്യേക നടപടിയുമായി കേരളം പോലീസ്. ഇതിന്റ ഭാഗമായി 13 കരകളിലും എഎസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരെ ലെയ്സൺ ഓഫിസർമാരായി നിയമിക്കുവാൻ തീരുമാനിച്ചു. ഉത്സവം കഴിയുന്നതു വരെ ഓഫിസറുടെ സേവനം കരകളിൽ ലഭ്യമാക്കും. അതോടൊപ്പം ഓരോ കരനാഥന്മാർക്കും ഓഫിസറുടെ മൊബൈൽ നമ്പരും നൽകും.
അതേസമയം ചെട്ടികുളങ്ങര ദേവീ ക്ഷേത്രം കേന്ദ്രീകരിച്ച് പൊലീസ് കൺട്രോൾ റൂംആരംഭിച്ചിട്ടുണ്ട്. 13 കരകളിൽ എവിടെയുള്ളവർക്കും കൺട്രോൾ റൂമിലേക്കു വിവരങ്ങൾ കൈമാറാവുന്നതാണ്. ഒരു എസ്ഐ, 3 സിവിൽ പൊലീസ് ഓഫിസർ എന്നിവരുടെ സേവനം ഇവിടെ ഉണ്ടാകും. ഫോൺ : 9497961394
മാലമോഷണം തടയുന്നതിനായി പ്രത്യേക സുരക്ഷയും പോലീസ് ഒരുക്കുന്നു. ക്ഷേത്രത്തിന്റെ 4 നടകളിലായി പിൻ ഓഫ് സേഫ്റ്റി എന്ന പേരിൽ 4 കൗണ്ടറുകൾ പോലീസ് സ്ഥാപിക്കും. കുംഭഭരണി ദിവസം ക്ഷേത്രത്തിലെത്തുന്ന സ്ത്രീകൾക്ക് 2 പിൻ വീതം നൽകും. ഇതുപയോഗിച്ച് മാല ബ്ലൗസിൽ കുത്തിയിടാം. മോഷ്ടാക്കൾക്ക് പെട്ടെന്നു ഇത് കവരുവാൻ സാധിക്കില്ല. ഇതിലൂടെ മോഷണങ്ങൾ തടയുവാനും സാധിക്കും.
Post Your Comments