ഓക്‌സിജന്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയുമോ? എന്നാല്‍ ജീവിക്കാന്‍ പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് ശാസ്ത്രലോകം. അത്തരത്തിലാണ് ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടെത്തല്‍. ടെല്‍ അവീവ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കണ്ട് പിടുത്തതിന് പിന്നില്‍. പി.എന്‍.എ.എസ്. എന്ന ശാസ്ത്രജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പത്തില്‍ത്താഴെ കോശങ്ങള്‍മാത്രമുള്ള ഈ ജീവിയെക്കുറിച്ച് പരാമര്‍ശിക്കുന്നത്.
സാല്‍മണ്‍ മത്സ്യങ്ങളുടെ പേശികള്‍ക്കുള്ളില്‍ കഴിയുന്ന ഹെന്നെബുയ സാല്‍മിനിക്കോള എന്ന ചെറുപരാദജീവിക്കാണ് ഓക്‌സിജനില്ലാതെ ജീവിക്കാന്‍ പറ്റുമെന്ന് കണ്ടെത്തിയിരിക്കുകയാണ്. ജെല്ലിഫിഷുകളുടെയും പവിഴങ്ങളുടെയുമൊക്കെ ബന്ധുവായ ഈ ജീവി പരിണാമം സംഭവിക്കുന്നതിനിടയില്‍ ഓക്സിജന്‍ ശ്വസിക്കുന്നതും ഉപയോഗിക്കുന്നതുമൊക്കെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍.
പരിണാമത്തിനിടയില്‍ ഓക്സിജനില്ലാത്ത അന്തരീക്ഷങ്ങളില്‍ ജീവിച്ച് ശ്വസിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്ന ജീവികളെപ്പോലെയാണ് ഈ ജീവിക്കുംഓക്സിജന്‍ ശ്വസിക്കാനുള്ള കഴിവുനഷ്ടമായതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍, എങ്ങനെയാണ് ഈ ജീവികള്‍ ഊര്‍ജം നിര്‍മിക്കുന്നതെന്ന് വിശദീകരിക്കാന്‍ ശാസ്ത്രജ്ഞര്‍ക്കായിട്ടില്ല. എന്തായാലും ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.
Post Your Comments