KeralaLatest NewsNews

കാസർകോട് ഏഴു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ 55 കാരൻ പിടിയിൽ

കാസർകോട്: കാസർകോട് ഏഴു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ 55 കാരൻ പൊലീസ് പിടിയിൽ. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് മൊഗ്രാല്‍ പുത്തൂര്‍ ഇസ്തിരിക്കട നടത്തുന്ന മുഹമ്മദ് കുഞ്ഞി (55) പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്.

മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇസ്തിരിക്കടയിലെത്തിയ ഏഴു വയസുകാരനെ ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് പരാതി.

ALSO READ: നീന്തൽക്കുളത്തിൽ പുരുഷൻമാർ സ്ഖലനം നടത്തിയാൽ ലൈംഗിക ബന്ധത്തിലേർപ്പെടാതെ തന്നെ ഒപ്പമുള്ള സ്ത്രീകൾ ഗർഭിണികളാകാം; വിവാദ പ്രസ്താവനയുമായി ബാലാവകാശ ഉദ്യോഗസ്ഥ

സംഭവത്തില്‍ പോക്‌സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button