Latest NewsKeralaNattuvarthaNews

നാട്ടിലിറങ്ങിയ കാട്ടാനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് ദാരുണമരണം

റാന്നി : കാട്ടാനയുടെ ആക്രമണത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് ദാരുണമരണം. പത്തനംതിട്ട റാന്നിയിൽ രാജാമ്പാറ ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ എ.എസ്.ബിജു(36) ആണ് മരിച്ചത്. അത്തിക്കയം മടന്തമണ്ണിൽ നാട്ടിലിറങ്ങിയ ആനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

ബുധനാഴ്ച രാവിലെ റാന്നി കട്ടിക്കൽ റബർതോട്ടത്തിൽ ഇറങ്ങിയ ആനയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് പരിക്കേറ്റിരുന്നു.ഇതോടെ ആന ഇറങ്ങിയ വിവരം പുറത്തറിഞ്ഞു തിരക്കി പോയപ്പോഴായിരുന്നു സംഭവം. വാച്ചർ വെടിവച്ചു പേടിപ്പിച്ചതിനെ തുടര്‍ന്ന് ഓടിയ കാട്ടാന പിന്നീട് തിരിച്ചെത്തി വാച്ചറെ കുത്തുകയായിരുന്നു. ബിജു തൽക്ഷണം മരിച്ചു. ആനയെ കാട്ടിലേക്ക് തിരിച്ചുവിടുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. നേരത്തെ പരിക്കേറ്റ ടാപ്പിങ് തൊഴിലാള ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button