ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് സംഘര്‍ഷം നടക്കുമ്പോഴും കോൺഗ്രസ് സംഘര്‍ഷങ്ങളെ രാഷ്ട്രീയവത്കരിക്കുകയാണെന്നും ഇത് തെറ്റായ നടപടിയാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍. പൗരത്വ പ്രക്ഷോഭകര്‍ക്ക് നേരെ നടന്ന ആക്രമണം ആസൂത്രിതമാണെന്നും അക്രമങ്ങള്‍ തടയുന്നതിൽ കേന്ദ്ര സര്‍ക്കാരും ഡല്‍ഹി സര്‍ക്കാരും പരാജയപ്പെട്ടുവെന്നുമുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം വിളിച്ച അടിയന്തരയോഗത്തിൽ പൊലീസിന്റെ മനോവീര്യം ഉയര്‍ത്തുന്ന തരത്തിലാണ് അദ്ദേഹം സംസാരിച്ചത്. എന്നാല്‍ അക്രമത്തെ രാഷ്ട്രീയവത്കരിക്കുന്നതിലൂടെ കോണ്‍ഗ്രസ് പൊലീസിന്റെ മനോവീര്യം തകര്‍ക്കുകയാണ്.1984ല്‍ രാജ്യത്തിലുടനീളം സിഖുകാര്‍ കൊല്ലപ്പെട്ടു. ആരാണ് ആ അക്രമത്തിന് തുടക്കമിട്ടതെന്ന് അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നും ജാവദേകര്‍ പറഞ്ഞു.
ALSO READ: ഡൽഹി കലാപം: സമാധാനം നിലനിർത്തണമെന്ന് നരേന്ദ്ര മോദി
ഡല്‍ഹിയില്‍ അക്രമത്തിന് തുടക്കമിട്ടത് ആരെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു. സംഘര്‍ഷ സാഹചര്യത്തിലും ഒന്നും ചെയ്യാതെ കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള തരംതാഴ്ന്ന രാഷ്ട്രീയത്തില്‍ ബി.ജെ.പി വിശ്വസിക്കുന്നില്ല. അദ്ദേഹം കൂട്ടിച്ചേർത്തു. ഡല്‍ഹിയിലെ സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് സോണിയ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
Post Your Comments