Latest NewsNewsInternational

വാടകത്തുകയുടെ പേരില്‍ തര്‍ക്കം; മൂന്ന് സ്ത്രീകളെ കഴുത്തുഞെരിച്ചും, തലയ്ക്കടിച്ചും കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റില്‍

ഹെമറ്റ് : വാടകത്തുകയുടെ പേരിലുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് മൂന്ന് സ്ത്രീകളെ കഴുത്തുഞെരിച്ചും, തലയ്ക്കടിച്ചും കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റില്‍. കാലിഫോര്‍ണിയയിലാണ് സംഭവം. ജോര്‍ഡന്‍ ഗുസ്മന്‍ ഇവരുടെ കാമുകന്‍ ആന്റണി മക്കൗളസ്എന്നിവരാണ് അറസ്റ്റിലായത്. വെന്‍ഡി ലോപസ് അറെയ്‌സ് ഇവരുടെ മകള്‍ ജനിസിസ് ലോപസ് അറെയ്‌സ് വെന്‍ഡി ലോപസിന്റെ മകന്റെ കാമുകി ട്രിനിറ്റി ക്ലൈഡ് എന്നിവരെയാണ് കൊലപ്പെടുത്തിയത്.

ഇരുവരെയും ലാസ് വേഗസില്‍ വെച്ചു അറസ്റ്റു ചെയ്തതായി ഹെമറ്റ് പോലീസ് അറിയിച്ചു. ബുധനാഴ്ചയായിരുന്നു സംഭവം. കൊല്ലപ്പെട്ടവര്‍ താമസിച്ചിരുന്ന വീട്ടിലെ ഒരു മുറി ജോര്‍ഡന്‍ ഗുസ്മന്‍ വാടകയ്ക്കെടുത്തിരുന്നു. ഇവര്‍ തമ്മില്‍ ഉണ്ടായ വാടക തര്‍ക്കത്തില്‍ ആന്റണി ഇടപെടുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇവര്‍ മൂവരെയും കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിനുശേഷം വെന്‍ഡിലോ പാസിന്റെ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴായിരുന്നു കൊലപാതകത്തെകുറിച്ച് അറിഞ്ഞത്. ഇതേ സമയം വീട്ടിലുണ്ടായിരുന്ന പ്രതികള്‍ കൊല്ലപ്പെട്ട ക്ലൈഡിന്റെ കാര്‍ മോഷ്ടിച്ചു അവിടെനിന്നും കടന്ന് കളഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തു നിന്നും 400 മൈല്‍ അകലെയുള്ള ലാസ് വേഗസില്‍ വെച്ചാണ് ജോര്‍ഡന്‍ ഗുസ്മനും ഇവരുടെ കാമുകനും അറസ്റ്റിലാകുന്നത്. ഇവര്‍ക്കെതിരെ റിവര്‍സൈഡ് കൗണ്ടിഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് മൂന്നു കൊലപാതകങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button