മൂവാറ്റുപുഴ: യുവതിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച ശേഷം മതം മാറ്റാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. മൂവാറ്റുപുഴ പോസ്റ്റ് ഓഫീസ് ജങ്ഷനില്‍ ട്രാവല്‍ ഏജന്‍സി നടത്തിവരുന്ന പേഴക്കാപ്പിള്ളി കുളക്കാടന്‍കുഴിയില്‍ അലിയാര്‍ (അലി-49) ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴയില്‍ ട്രാവല്‍ ഏജന്‍സി ഉടമയാണ് സ്ഥാപനത്തില്‍ ജോലി ചെയ്തതിരുന്ന ക്രിസ്ത്യന്‍ യുവതിയെ സ്നേഹം നടിച്ച് പീഡിപ്പിച്ച ശേഷം മതം മാറ്റാന്‍ ശ്രമം നടത്തിയത്.
ചൊവ്വാഴ്ച ഉച്ചയോടെ പെരുമ്പാവൂരില്‍ കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18-നാണ് ഇയാള്‍ക്കെതിരേ കാഞ്ഞാര്‍ സ്വദേശിനി പരാതി നല്‍കിയത്. ട്രാവല്‍ ഏജന്‍സിയിലെ ജീവനക്കാരിയായിരുന്ന 24-കാരി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. 2010ല്‍ മറ്റൊരു സ്ത്രീയുടെ പഴ്സ് പിടിച്ചു പറിച്ച് ഉപദ്രവിച്ച കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചയാളാണ് ടൂര്‍ ഏജന്‍സി ഉടമയായ പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിലില്‍ ടൂര്‍ ഏജന്‍സിയില്‍ ജോലിക്കെത്തിയ തന്നെ ഒന്നര വര്‍ഷത്തോളം സ്ഥാപന ഉടമ പ്രലോഭിപ്പിച്ച് ഗോവ, മൈസൂരു, വാഗമണ്‍ എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പിന്നീട് മതം മാറ്റാന്‍ പ്രേരിപ്പിച്ചുവെന്നുമാണ് പരാതി. ഇതിനെത്തുടര്‍ന്ന് യുവതി ജോലി ഉപേക്ഷിച്ചു.ഇതോടെ സ്ഥാപന ഉടമ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. മതം മാറിയാല്‍ സ്ഥാപന ഉടമ സാമ്പത്തിക സഹായവും സഹോദരിക്ക് വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്തിരുന്നു എന്നും യുവതി പറയുന്നു.
ഇയാളെ ചോദ്യം ചെയ്ത പോലീസ് തെളിവെടുപ്പിനായി വാഗമണ്ണിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി തുടര്‍ തെളിവെടുപ്പുകള്‍ നടത്തും. കഴിഞ്ഞ 18ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ പിടിക്കാന്‍ ് പൊലീസ് വൈകിയത് വിവാദമാകുന്നതിനിടയിലാണ് അറസ്റ്റ്.
Post Your Comments