ദുബായ് : ദുബായ് എമിറേറ്റില്‍ പുതിയ ഉത്തരവ് , നിയമം ലംഘിച്ചാല്‍ വന്‍ തുക പിഴയെന്ന് ദുബായ് ഭരണാധികാരിയുടെ മുന്നറിയിപ്പ്. എമിറേറ്റില്‍ പരസ്യങ്ങള്‍ പതിക്കുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നഗരത്തിന്റെ ഭംഗിക്ക് കോട്ടമുണ്ടാക്കും വിധം കെട്ടിടങ്ങളില്‍ പരസ്യ ബോര്‍ഡുകള്‍ ഘടിപ്പിക്കരുതെന്ന് ഉത്തരവില്‍ പറഞ്ഞു. നിമയ ലംഘകര്‍ വന്‍ തുക പിഴ ഒടുക്കേണ്ടി വരും.
പൊതുജനങ്ങളുടെയും വാഹനങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന തരത്തിലായിരിക്കരുത് പരസ്യങ്ങളെന്ന് ഉത്തരവില്‍ പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പരസ്യങ്ങളിലൂടെ കൈമാറുന്നതും നിയമ ലംഘനമായി കരുതും. ദുബായിലെ ഫ്രീ സോണുകളടക്കം എല്ലായിടത്തെയും പരസ്യങ്ങളില്‍ നിയമം ബാധകമാണെന്നും വ്യക്തമാക്കി.
അധികൃതരില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങിക്കാതെ പരസ്യങ്ങള്‍ പതിക്കുന്നത് ശക്തമായി തടഞ്ഞിരിക്കുന്നു. ദുബായ് മുനിസിപാലിറ്റി, ആര്‍ടിഎ, സാമ്പത്തിക വികസന വിഭാഗം, ഫ്രീ സോണ്‍ അധികൃതര്‍, ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ദുബായ് മാരിടൈം സിറ്റി അതോറിറ്റി തുടങ്ങിയ ഗവ.വകുപ്പുകളില്‍ നിന്നാണ് അനുമതി വാങ്ങിക്കേണ്ടത്.
Post Your Comments