Latest NewsUAENewsGulf

ദുബായിൽ ഇലക്ട്രിക് കേബിളുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 5.6 ടണ്‍ ലഹരി മരുന്ന് പിടികൂടി

ദുബായ് : യു എഇയിൽ വൻ ലഹരിമരുന്ന് വേട്ട. ഇലക്ട്രിക് കേബിളുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 5.6 ടണ്‍ ലഹരി മരുന്ന് ദുബായ് പോലീസിന്റെ ആന്റി നര്‍ക്കോട്ടിക്സ് വിഭാഗം പിടിച്ചെടുത്തു. സിറിയയില്‍ നിന്നുമെത്തിയ ഇലക്ട്രിക് കേബിളുകള്‍ക്കിടയില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് യുഎഇയിലേക്ക് കടത്താനായിരുന്നു ശ്രമം. പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയായിരുന്ന പോലീസ് ഇവ പിടിച്ചെടുക്കുകയായിരുന്നു. പോലീസ് നായയുടെ സഹായത്തോടെയാണ് വൻ ലഹരിമരുന്ന് കണ്ടെത്താൻ സാധിച്ചത്. പിടിച്ചെടുത്ത ക്യാപ്റ്റഗണ്‍ ഗുളികളുടെ വിപണി മൂല്യം ഏകദേശം 180 കോടി ദിര്‍ഹം (3500 കോടിയിലധികം ഇന്ത്യന്‍ രൂപ) വരുമെന്ന് കണക്കാക്കുന്നു

സംഭവവുമായി ബന്ധപ്പെട്ട് ഷാര്‍ജയില്‍ നിന്നും അജ്‍മാനില്‍ നിന്നുമായി ആറ് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. 70കാരനായ ഒരാളായിരുന്നു ഇവരുടെ സംഘത്തലവനെന്നും ഇയാള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താവ് കൂടിയായിരുന്നെന്നും പോലീസ് പറയുന്നു.

Also read : ഇന്ത്യൻ വംശജയെ ജീവിതസഖിയാക്കാൻ ഓസീസ് ക്രിക്കറ്റ് താരം

ലോകത്തുതന്നെ ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ദുബായ് പൊലീസ് നടത്തിയതെന്നു മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അല്‍ മന്‍സൂരി അറിയിച്ചു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട എല്ലാ വെല്ലുവിളികളും നേരിടാന്‍ സ ദാ സജ്ജമാണെന്ന് അറിയിച്ച ദുബായ് പോലീസ് തങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്ന സര്‍ക്കാറിനും ഭരണനേതൃത്വത്തിനും മറ്റ് സുരക്ഷാ വകുപ്പുകള്‍ക്കും നന്ദി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button