ന്യൂഡല്‍ഹി•ഡല്‍ഹിയില്‍ നടക്കുന്ന അക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ബി.ജെ.പിയാണ് കലാപത്തിന് ഉത്തരവാദിയെന്ന് കുറ്റപ്പെടുത്തിയ സോണിയ കപിൽ മിശ്രയുടെ പ്രസംഗമാണ് അക്രമ സംഭവങ്ങൾക്ക് തുടക്കം കുറിച്ചതെന്നും പറഞ്ഞു.
ഡൽഹിയിലെ അക്രമം ആസൂത്രിതമാണ്. ഇത് തടയുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പരാജയപ്പെട്ടു. കലാപമുണ്ടായപ്പോൾ അരവിന്ദ് കെജ്രിവാൾ മൗനം പാലിച്ചു. പ്രധാനമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നതാണ്. കലാപം ഇല്ലാതാക്കാനുള്ള പ്രാഥമിക നടപടികൾ പോലും കേന്ദ്രസർക്കാർ സ്വീകരിച്ചില്ല.
സമാധാനം പുനഃസ്ഥാപിക്കാൻ കോൺഗ്രസ് ഇടപെടും. എല്ലാ കോൺഗ്രസ് നേതാക്കളും കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
Post Your Comments