Latest NewsNewsIndia

അമിത് ഷാ രാജിവയ്ക്കണം- സോണിയ ഗാന്ധി

ന്യൂഡല്‍ഹി•ഡല്‍ഹിയില്‍ നടക്കുന്ന അക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്​ ആഭ്യന്തരമന്ത്രി അമിത്​ ഷാ രാജിവെക്കണമെന്ന്​ കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി. ബി.ജെ.പിയാണ്​ കലാപത്തിന്​ ഉത്തരവാദിയെന്ന് കുറ്റപ്പെടുത്തിയ സോണിയ കപിൽ മിശ്രയുടെ പ്രസംഗമാണ്​ അക്രമ സംഭവങ്ങൾക്ക്​ തുടക്കം കുറിച്ചതെന്നും പറഞ്ഞു.

ഡൽഹിയിലെ അക്രമം ആസൂത്രിതമാണ്​. ഇത്​ തടയുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പരാജയപ്പെട്ടു. കലാപമുണ്ടായപ്പോൾ അരവിന്ദ്​ കെജ്​രിവാൾ മൗനം പാലിച്ചു. പ്രധാനമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നതാണ്. കലാപം ഇല്ലാതാക്കാനുള്ള പ്രാഥമിക നടപടികൾ പോലും കേന്ദ്രസർക്കാർ സ്വീകരിച്ചില്ല.

സമാധാനം പുനഃസ്ഥാപിക്കാൻ കോൺഗ്രസ്​ ഇടപെടും. എല്ലാ കോൺഗ്രസ്​ നേതാക്കളും കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button